കേരള മോഡലിന് കളങ്കം; ആശുപത്രികൾ ആക്രമണ മേഖല; സർക്കാരിൻ്റെ നിഷ്‌ക്രിയത്വം ചോദ്യം ചെയ്യപ്പെടുന്നു

കേരളത്തിലെ ആരോഗ്യരംഗം എന്നും മലയാളികൾക്ക് അഭിമാനമാണ്. പക്ഷേ ഇന്ന് സർക്കാർ ആശുപത്രികൾ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ജീവന് ഭീഷണിയുള്ള ഇടങ്ങളായി മാറിയിരിക്കുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർക്ക് വെട്ടേറ്റ സംഭവം, ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു എന്ന വിമർശനത്തിന് ആക്കം കൂട്ടി. ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയാൻ കർശന നിയമങ്ങൾ ഉണ്ടായിട്ടും, പോലീസിന്റെ നിഷ്‌ക്രിയത്വമാണ് ഈ അതിക്രമങ്ങൾ ആവർത്തിക്കാൻ കാരണമെന്നാണ് പ്രധാന ആരോപണം.

ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവും കനത്ത പിഴയും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം (Hospital Protection Act) കേരളം പാസാക്കി. എന്നാൽ, കേസെടുക്കുമ്പോൾ ദുർബലമായ വകുപ്പുകൾ ചുമത്തുന്നതും, രാഷ്ട്രീയ ഇടപെടലുകളും പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്നതിന് വഴി തെളിക്കുന്നു.

Also Read : ഡോക്ടറുടെ തലയ്ക്ക് വെട്ടി പിതാവ്; ചികിത്സാ പിഴവിൻ്റെ പേരിൽ ചോരക്കളി

മുൻപ് നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, എല്ലാ അത്യാഹിത വിഭാഗങ്ങളിലും (Casualty) പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുമെന്നും, സുരക്ഷാ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുമെന്നും സർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, താമരശ്ശേരിയിലെ സംഭവം തെളിയിക്കുന്നത് ഈ വാഗ്ദാനങ്ങൾ കടലാസിൽ ഒതുങ്ങി എന്നാണ്. സുരക്ഷാ ജീവനക്കാർ ഇല്ലാത്തതും, ഡ്യൂട്ടി ഡോക്ടർമാരുടെ എണ്ണം കുറവായതും അക്രമികൾക്ക് ധൈര്യം നൽകുന്നു.

താമരശ്ശേരിയിലേത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ കേരളത്തിലെ സർക്കാർ ആശുപത്രികൾ സാക്ഷിയായത് അതിഭീകരമായ അതിക്രമങ്ങൾക്കാണ്. കഴിഞ്ഞ വർഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറായ വന്ദന ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തയാൾ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. ഈ സംഭവം രാജ്യവ്യാപകമായി ഞെട്ടലുണ്ടാക്കി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പി.ജി. ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണവും, തൃശ്ശൂർ പൂത്തോൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടർക്ക് നേരെ ഉണ്ടായ ആക്രമണവും സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴി തെളിച്ചിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെ ആരോഗ്യ പ്രവർത്തകർക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കും എന്ന് സർക്കാർ ഉറപ്പുനൽകിയിട്ടും, താമരശ്ശേരിയിൽ ഡോ. വിപിന് വെട്ടേറ്റ സംഭവം ഭരണകൂട സംവിധാനത്തിൻ്റെ പരാജയം തുറന്നുകാട്ടുന്നതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top