ഇന്നും അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച; സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാന്‍ അവസരമാക്കാൻ പിണറായി സര്‍ക്കാര്‍

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍. അടിയന്തര പ്രമേയ നോട്ടീസായാണ് പ്രതിപക്ഷം സാമ്പത്തിക പ്രതിസന്ധി സഭയില്‍ എത്തിച്ചത്. ധനപ്രതിസന്ധി മൂലമുള്ള ട്രഷറി നിയന്ത്രണം പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു, ക്ഷേമപ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. ഇത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതിനാല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്ന് പ്രതിപക്ഷത്ത് നിന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.
നോട്ടീസ് സഭ പരിഗണിച്ചപ്പോള്‍ ചര്‍ച്ചയാകാം എന്ന നിലപാടാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ സ്വീകരിച്ചത്. വിഷയത്തിന് അടിയന്തര സ്വഭാവം ഉണ്ടെന്ന് കരുതുന്നില്ല. എങ്കിലും സംസ്ഥാന സര്‍ക്കാരിന് പറയാനുള്ളത് പറയാനുള്ള അവസരമായി ഇതിനെ എടുക്കുന്നതായും ധനമന്ത്രി പറഞ്ഞു. ഉച്ചക്ക് 12 മണി മുതല്‍ രണ്ടു മണിക്കൂറാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്നതിനൊപ്പം കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നു എന്ന പതിവ് വിമര്‍ശനം വിശദമായി ഉന്നയിക്കാനുള്ള അവസരമായാണ് ഭരണപക്ഷം ഇതിനെ കാണുന്നത്. ഈ സമ്മേളന കാലത്ത് നാലാം വട്ടമാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ചയാകാം എന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here