ഇത് സിപിഐയുടെ വിജയം; പിഎം ശ്രീ പദ്ധതി നിർത്തിവയ്ക്കണമെന്ന് കാട്ടി കേന്ദ്രത്തിന് കത്ത്

പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ കേരള സർക്കാർ. പദ്ധതി നടപ്പിലാക്കുന്നതിൻ്റെ സാധ്യതകൾ പഠിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സുപ്രധാന തീരുമാനം. പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ സഖ്യകക്ഷിയായ സി.പി.ഐയുടെ കടുത്ത വിയോജിപ്പിനെയും പ്രതിഷേധങ്ങളെയും തുടർന്നാണ് പിന്മാറ്റം. കത്തയക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ നേരിൽ കാണുകയും പാർട്ടിയുടെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

Also Read : മന്ത്രി ശിവന്‍കുട്ടിയുടെ പരിഭവത്തില്‍ സിപിഐ നടപടി; കോലം കത്തിച്ച നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്ന വിവാദത്തിന് ഇതോടെ അന്ത്യമാവുകയാണ്. പി.എം ശ്രീ പദ്ധതി നടപ്പിലാക്കക്കുന്നതുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെ എൽഡിഎഫിൽ ആശയക്കുഴപ്പവും ഭിന്നതയും ഉടലെടുത്തിരുന്നു. സി.പി.ഐ പദ്ധതി നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി. ഇതേത്തുടർന്ന്, വിഷയത്തിൻ്റെ പ്രത്യാഘാതങ്ങൾ സമഗ്രമായി പഠിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചു.

ഈ സമിതിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് പദ്ധതി നിർത്തിവെക്കാനും കേന്ദ്രത്തെ തീരുമാനം രേഖാമൂലം അറിയിക്കാനും ഇപ്പോൾ തീരുമാനിച്ചത്. ഇതോടെ, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ, പി.എം ശ്രീ പദ്ധതിയിൽ നിന്ന് പുറത്തുനിൽക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും ഇടം പിടിച്ചിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top