‘രാജനെ കൊന്നവരെ സംരക്ഷിച്ച ആളാണ് കരുണാകരൻ’; പോലീസ് അതിക്രമങ്ങളെ പ്രതിരോധിച്ച് സിപിഎം

തുടരെ തുടരെ ഉണ്ടാകുന്ന പൊലീസ് മർദ്ദന പരാതികളെ പ്രതിരോധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന സർക്കാരല്ല ഇപ്പോൾ കേരളം ഭരിക്കുന്നത്. സർക്കാർ സംരക്ഷണം നൽകുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞത് പഴയ ഓർമ കൊണ്ടാണെന്നും ജയരാജൻ പറഞ്ഞു. രാജനെ കൊന്നവരെ സംരക്ഷിച്ച ആളാണ് കരുണാകരൻ. കേരളം ഭരിക്കുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രിയെയും പൊലീസ് മർദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read : പോലീസിനെതിരായ സിപിഎം സമ്മേളനങ്ങളിലെ വിമര്‍ശനങ്ങള്‍ വെട്ടിനിരത്തി; ഇപ്പോള്‍ നാണംകെട്ട് നില്‍ക്കുന്നു; പിണറായി തന്നെ മറുപടി പറയേണ്ടി വരും

പിണറായി വിജയന് നേരിട്ട മർദ്ദനത്തിൽ ആ പൊലീസുകാർക്കെതിരെ നടപടി എടുത്തിട്ടില്ല. അതാണ് കോൺഗ്രസിന്റെ ചരിത്രം. പക്ഷെ ഇടതുപക്ഷ സർക്കാർ പൊലീസ് തെറ്റ് ചെയ്താൽ സംരക്ഷിക്കില്ല. ആസനത്തിൽ ആയുധം കയറ്റിയ പൊലീസുകാരനെ യുഡിഎഫ് ഭരണം സംരക്ഷിച്ചിട്ടുണ്ടെന്നും എം വി ജയരാജൻ പറഞ്ഞു. അതേസമയം പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ എസ്.ഐ ആയിരുന്ന പിഎം രതീഷിനെ സസ്പെൻഡ് ചെയ്തേക്കും. പ്രാഥമികമായി സസ്പെൻഡ് ചെയ്തു മാറ്റി നിർത്താനാണ് നിർദേശം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top