പൊലീസിലെ പുഴുക്കുത്തുകളെ തുറന്നുകാട്ടി; സി.പി.ഒ ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

പൊലീസിലെ ദുഷ്പ്രവണതകൾക്കെതിരെയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾക്കെതിരെയും നിരന്തരമായി ശബ്ദമുയർത്തിയ സിവിൽ പോലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഗുരുതരമായ അച്ചടക്കലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് ഔദ്യോഗിക നടപടി.

Also Read : എംആർ അജിത് കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത് വിടില്ല; സ്വകാര്യതയെ ബാധിക്കുമെന്ന് പൊതുഭരണ വകുപ്പ്

പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള കടമകൾ നിറവേറ്റുന്നതിൽ ഉമേഷ് പരാജയപ്പെട്ടുവെന്ന് ഉത്തരവിൽ പറയുന്നു. സേനയുടെയും സർക്കാരിന്റെയും അന്തസ്സിന് കളങ്കമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഒരാൾ സർവീസിൽ തുടരുന്നത് മറ്റ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും, അതിനാൽ പിരിച്ചുവിടാനുള്ള താത്കാലിക തീരുമാനം സ്ഥിരപ്പെടുത്തുകയാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഏറെ നാളായി ഉമേഷ് സസ്പെൻഷനിലായിരുന്നു.

തനിക്കെതിരെയുള്ള നടപടി സ്വാഭാവികമാണെന്നും പൊലീസിനെ ബാധിച്ച പുഴുക്കുത്തുകളെ ചൂണ്ടിക്കാണിച്ചതിനാണ് തനിക്ക് ശിക്ഷ ലഭിച്ചതെന്നും ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു. സർക്കാരിനെതിരെയോ സേനയ്‌ക്കെതിരെയോ അല്ല, മറിച്ച് തെറ്റായ പ്രവണതകൾക്കെതിരെയാണ് താൻ സംസാരിച്ചത്. പിരിച്ചുവിടൽ നടപടിക്കെതിരെ ട്രൈബ്യൂണലിനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപും പലതവണ അച്ചടക്ക നടപടികൾ നേരിട്ടിട്ടുള്ള ഉമേഷിന്, ഈ മാസമാദ്യമാണ് പിരിച്ചുവിടൽ സംബന്ധിച്ച കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top