സഹായത്തിന് വിളിച്ചോണമെന്ന് കേരള പൊലീസ്; കൂമ്പിനിട്ടു ഇടിക്കാൻ അല്ലെ.. മാമാ എന്ന് കമന്റുകൾ; ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ

ഓണം പ്രമാണിച്ചുള്ള കേരള പൊലീസ് ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ. സഹായത്തിനായി കേരള പൊലീസ് ഹെൽപ് ലൈൻ നമ്പരായ 112 വിളിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ പോസ്റ്റിന് അടിയിലാണ് രസകരമായ കമന്റുകൾ നിറഞ്ഞിരിക്കുന്നത്. രാത്രിയിൽ വഴിയിൽ ഒറ്റപ്പെട്ടുപോയ മാവേലി സഹായത്തിനായി കേരള പൊലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കുന്നതും പൊലീസ് ജീപ്പിൽ മാവേലി ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കുന്നതുമാണ് പോസ്റ്റിന്റെ ഉള്ളടക്കം. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകനായ സുജിത്തിന് ക്രൂരമർദ്ദനമേൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ കേരള പൊലീസിനെ കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് കമന്റുകളിൽ ഭൂരിഭാഗവും.

പായസം വയ്ക്കാൻ അറിയില്ലെന്നും വന്ന് വച്ച് സഹായിക്കാൻ പറ്റുമോ എന്ന് പോലും കേരള പൊലീസിനോട് സഹായം അഭ്യർത്ഥിക്കുന്നുണ്ട് ചില വിരുതന്മാർ. കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ രോഷവും പ്രതിഷേധവും ഫെയ്സ്ബുക്ക് പോസ്റ്റ് കീഴെ പ്രകടിപ്പിക്കുകയാണ്. സുജിത്തിനെ ക്രൂരമായി മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കാര്യമായ നടപടികളൊന്നും എടുക്കാത്തതിന്റെ പ്രതിഷേധങ്ങളും കമന്റിൽ കാണാം. കുറ്റാരോപിതരെ സ്ഥലംമാറ്റിയിരുന്നു. എന്നാൽ സമീപ സ്റ്റേഷനിലേക്കുള്ള സ്ഥലംമാറ്റം ശിക്ഷാനടപടിയായി കണക്കാക്കാനാവില്ലെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top