31 പൊലീസ് ഓഫീസർമാർ സേനയിലേക്ക്; ഫെയ്സ്ബുക്കിൽ പ്രതിഷേധമറിയിച്ച് പൊതുജനം; പോസ്റ്റിനടിയിൽ കലക്കൻ കമന്റുകള്‍

നിരന്തരമായി കേരള പൊലീസിന്റെ മർദ്ദന വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ സേനയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ മലയാളികളുടെ പ്രതിഷേധം കമന്റുകളായി നിറയുകയാണ്. സംസ്ഥാന പോലീസ് സേനയുടെ മീഡിയ സെന്ററിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ആളുകൾ തങ്ങളുടെ രോഷം അറിയിച്ചിരിക്കുന്നത്. ‘മലപ്പുറത്തെ എം.എസ്.പി ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കിയ 31 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ കേരള പൊലീസ് സേനയിലേക്കെന്ന’ പോസ്റ്റിന് താഴെ കേരള പൊലീസിനെ വിമർശിച്ച് കൊണ്ടുള്ള രസകരമായ പോസ്റ്റുകൾ നിറഞ്ഞിരിക്കുയാണ്. ‘ഇനി ഇവരുടെ വക ഇടിയുടെ പൂരമായിരിക്കും’,’നാളെയുടെ ഇടിയൻ ടീം’എന്നൊക്കെയാണ് കമന്റുകൾ.

“ഉറച്ച പരിശീലനം കിട്ടുന്നുണ്ട്. നല്ലത് മക്കളെ.. നിങ്ങളെ വെടക്ക് ആക്കാൻ ഉതകുന്ന ചില സീനിയർ ഓഫീസർ മാർ അവരുടെ സീനിയൊരിറ്റി കൊണ്ട് തലങ്ങും വിലങ്ങും നിങ്ങളെ അവരുടെ അടിമകൾ ആക്കാൻ ശ്രമിക്കും ഒരു തരത്തിലും പിടി കൊടുക്കേണ്ട.. അവനവന്റെ ജോലി ചെയ്യുക സേവന താൽപ്പര്യ ചിന്തയിൽ മുന്നോട്ടു പോവുക. എല്ലാവിധ ഭാവുകങ്ങളും നേരുന്നു” എന്നത് പോലുള്ള ചുരുക്കം ആശംസ സന്ദേശം മാത്രമേ പോസ്റ്റിലുള്ളു എന്നതും ശ്രദ്ധേയമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here