ഓണത്തിന് യാത്ര പോകുന്നുണ്ടോ? എങ്കിൽ കേരള പൊലീസിന്റെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക..

ഓണാവധിക്ക് യാത്ര പോകാൻ തയ്യാറെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ് എത്തിയിരിക്കുകയാണ്. വീട് പൂട്ടി പോകുന്നവർ ആ വിവരം പൊലീസിനെ അറിയിക്കണം എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.
കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ ‘പോൽ ആപ്പിലെ’ (Pol App) ‘ലോക്ക്ഡ് ഹൌസ് ഇൻഫർമേഷൻ'(Locked House Information) വഴി ഈ വിവരം പൊലീസിനെ അറിയിക്കണം എന്നാണ് പോസ്റ്റിലൂടെ അറിയിച്ചത്. യാത്ര പോകുന്നതിന് മുമ്പ് ഈ ആപ്പിലൂടെ വിവരം അറിയിച്ചു കഴിഞ്ഞാൽ പൊലീസ് വീടുകൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിൽ ആയിരിക്കും.
യാത്രയ്ക്ക് പോകുന്ന ദിവസം വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ട് പേര്, വീടിൻറെ സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും ആപ്പിൾ രേഖപ്പെടുത്തേണ്ടതാണ്. ഇതുവഴി വീടിനു സുരക്ഷയൊരുക്കാൻ പൊലീസിന് സാധിക്കും. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് (Pol App) ലഭ്യമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here