കനത്തമഴയില്‍ പോലീസ് ജീപ്പ് മറിഞ്ഞു; ഡിവൈഎസ്പി ബൈജു പൗലോസിന് ഗുരുതര പരിക്ക്

തൃശൂര്‍ കുട്ടനെല്ലൂരില്‍ പോലീസ് ജിപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഡിവൈഎസ്പിക്കും ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. മണ്ണുത്തി ഹൈവേയില്‍ കുട്ടനെല്ലൂര്‍ മേല്‍പ്പാലം കഴിഞ്ഞിറങ്ങുന്ന ഭാഗത്താണ് ജീപ്പ് മറിഞ്ഞത്. കനത്ത മഴയ്ക്കിടെ ജീപ്പ് നിയന്ത്രണവിട്ട് ഹൈവേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം. റോഡരികിലെ പൊന്തക്കാട് കടന്ന് വലിയ കാനയിലേക്കാണ് ജീപ്പ് പതിച്ചത്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസും ഡ്രൈവര്‍ പത്മകുമാറാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ഡിവൈഎസ്പിയുടെ കയ്യൊടിഞ്ഞു. ഗുരുതര പരിക്കുകളും ഏറ്റിട്ടുണ്ട്. ഡ്രൈവര്‍ പത്മകുമാറിനും പരുക്കേറ്റു. ജീപ്പിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏറെ ബുദ്ധിമുട്ടിയാണ് ഇരുവരേയും പുറത്തെടുത്തത്. ഇവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

തൃശൂര്‍ പൊലീസ് അക്കാദമിയിലേക്ക് എറണാകുളത്ത് നിന്നും പോവുകയായിരുന്നു ഡിവൈഎസ്പി ബൈജു പൗലോസ്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ബൈജു പൗലോസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top