എകെ-203 റൈഫിളുകള്‍ അടക്കം 530 പുതിയ ആയുധങ്ങൾ കേരളത്തിലേക്ക്; പോലീസിന് കരുത്തേകാൻ പടക്കോപ്പുകളുടെ വൻ ശേഖരം

കേരള പോലീസിന് കൂടുതൽ കരുത്ത് പകർന്ന് പുതിയ ആയുധശേഖരങ്ങൾ വരുന്നു. 2025-26 നവീകരണ പദ്ധതിയുടെ ഭാഗമായാണ് മൂന്ന് ലക്ഷത്തിലധികം വെടിയുണ്ടകളും 530 പുതിയ ആയുധങ്ങളും വാങ്ങാൻ പൊലീസ് വകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്. 100 എകെ-203 റൈഫിളുകള്‍ (AK 203 Rifle), 100 ഹെക്ലര്‍ & കോച്ച് സബ് മെഷീന്‍ തോക്കുകള്‍ (Heckler & Koch PSG-1), 100 ഇന്‍സാസ് റൈഫിളുകള്‍ (INSAS rifle), 30 ഹൈ-പ്രിസിഷന്‍ സ്‌നൈപ്പര്‍ റൈഫിളുകള്‍ (High-Precision Sniper Rifles), 200 പിസ്റ്റളുകളും(pistol) ഇനി സേനയുടെ ഭാഗമാവും .

ഇന്ത്യന്‍ നിര്‍മ്മിത സാബര്‍ 338 (Saber Sniper Rifle), ഇത് സ്‌നൈപ്പര്‍ റൈഫിളുകളില്‍ പേരുകേട്ടതാണ്. നിലവില്‍ സൈനിക, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ ആണ് ഇത് ഉപയോഗിച്ചുവരുന്നത്. കൂടാതെ ജര്‍മ്മന്‍ നിര്‍മ്മിത ഹെക്ലര്‍ & കോച്ച് പിഎസ്ജി1, 200 ഗ്ലോക്ക് പിസ്റ്റളുകളും(Glock Pistols), 30 സ്നൈപ്പര്‍ റൈഫിളുകളും(Sniper rifle) വാങ്ങുന്നതും പരിഗണനയിൽ ഉണ്ട്.

തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളാണ് ഹെക്ലര്‍ & കോച്ച് സബ്‌മെഷീന്‍ തോക്കുകള്‍ ഉപയോഗിച്ചിരുന്നത്. 2020 മുതലാണ് കേരള പോലീസ് ഇത് ഉപയോഗിക്കാൻ തുടങ്ങിയത്. 100 ട്രൈക്ക(TRICA) റൈഫിളുകളും സേന വാങ്ങിയിരുന്നു. ഇഷാപൂര്‍ സ്നൈപ്പര്‍ റൈഫിളുകളും (Ishapore Sniper Rifle) സേനയുടെ ഭാഗമാണ്. കമാന്‍ഡോ യൂണിറ്റുകള്‍ക്കും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പുകള്‍ക്കും ആകും ആദ്യ പരിഗണന നൽകുക..

സിആര്‍പിഎഫുമായും എന്‍എസ്ജിയുമായും ആലോചിച്ചുവേണം സംഭരണം നടത്തേണ്ടതെന്നാണ് ആഭ്യന്തരവകുപ്പ് അറിയിച്ചിരിക്കുന്നത്. അതിനുവേണ്ടി 68.83 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ ഡിജിറ്റല്‍ റേഡിയോ കമ്മ്യൂണിക്കേഷന്‍ സംവിധാനവും, എഐ അധിഷ്ഠിത ഡ്രോണുകളും രണ്ട് ആന്റി-ഡ്രോണ്‍(Anti-Drone System) സംവിധാനങ്ങളും വാങ്ങുന്നതും ആലോചനയിലാണ്. .

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top