പെറ്റി കേസിൽ തട്ടിപ്പ് നടത്തി പൊലീസുകാരി; അടിച്ചുമാറ്റിയത് 16 ലക്ഷം

എറണാകുളത്ത് പെറ്റി കേസ് പിഴയിൽ തട്ടിപ്പ് നടത്തി വനിതാ സിവിൽ പോലീസ് ഓഫീസർ. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റിൽ റൈറ്ററായിരുന്ന ശാന്തി കൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. 16 ലക്ഷം രൂപയാണ് നാലു വർഷത്തിനിടെ ശാന്തി കൃഷ്ണൻ തട്ടിയെടുത്തത്. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.
രസീതുകളിലും ക്യാഷ് ബുക്കിലും കൃത്രിമം കാട്ടിയായിരുന്നു ഇവരുടെ തട്ടിപ്പ്. സംഭവത്തിൽ ശാന്തിയെ എറണാകുളം റൂറൽ എസ്‌പി സസ്പെൻഡ് ചെയ്തു.
ട്രാഫിക് കേസുകളിൽ പിഴയായി ഈടാക്കുന്ന തുക പോലീസുകാർ ദിവസവും റൈറ്ററെ ഏൽപ്പിക്കുകയാണ് ചെയ്തിരുന്നത്. ഇ -പോസ് യന്ത്രം വന്ന ശേഷമാണ് ഇതിൽ മാറ്റം വന്നത്. ഈ തുകയുടെ കണക്കുകൾ പൊലീസ് സ്റ്റേഷനിലെ അക്കൗണ്ടുകളിലും രജിസ്റ്ററിലും ചേർത്ത ശേഷം ചല്ലാൻ എഴുതി ബാങ്കിൽ അടയ്ക്കുന്നത് ചുമതലയിലുള്ള റൈറ്ററാണ്. രസീതുകളിലും രജിസ്റ്ററുകളിലും യഥാർത്ഥ തുകയെഴുതുകയും ചല്ലാനിൽ കുറഞ്ഞ തുക രേഖപ്പെടുത്തി ബാങ്കിൽ അടയ്ക്കുകയുമാണ് ശാന്തി ചെയ്തിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here