SV Motors SV Motors

ഫേസ്ബുക്കിനെ കേസിൽ കുടുക്കി കേരളാ പോലീസ്

സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കിനെതിരെ കേരളാ പോലീസിൻ്റെ ആദ്യ കേസ്. വനിതയെ അപമാനിക്കുന്ന തരത്തിൽ വന്ന പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ചെയ്യാതിരുന്നതിന്റെ പേരിലാണ് ഇതാദ്യമായി ക്രിമിനൽ കേസെടുത്ത് നടപടി തുടങ്ങുന്നത്. ഫേസ്ബുക് ഇന്ത്യാ നോഡൽ ഓഫിസറെ അറസ്റ്റ് ചെയ്യാനും പോലീസ് നീക്കം തുടങ്ങി.

തിരുവനന്തപുരത്ത് പ്രാക്ടീസ് ചെയ്യുന്ന വനിതാ സൈക്യാട്രിസ്റ്റിന്റെ എഫ്ബി പേജ് ഹാക്ക് ചെയ്ത് ആരോ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഒഴിവാക്കാൻ പോലീസിന് കഴിയാതെ വന്ന സാഹചര്യത്തിൽ ഫേസ്ബുക്കിന് ഇക്കാര്യത്തിൽ നിർദേശം നൽകി.

36 മണിക്കൂറിനുള്ളിൽ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് ഐടി ആക്ട് 79 പ്രകാരം നോട്ടീസ് അയച്ചെങ്കിലും മറുപടി നൽകാനും ഫേസ്ബുക്ക് തയ്യാറായില്ല. ഒരാഴ്ചയായിട്ടും ഒരു തീരുമാനവും ഉണ്ടാകാതെ വന്നതോടെയാണ് പോലീസ് കടുത്ത നടപടിയിലേക്ക് കടന്നത്. അറസ്റ്റിന് മുന്നോടിയായി ഫേസ്ബുക്കിന് ഉടൻ നോട്ടീസ് നൽകിയേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top