‘അത് തീവ്രവാദികളുടെ പാട്ടല്ല, വിഷം കുത്തിവയ്ക്കരുത്’; വന്ദേഭാരത് ഗണഗീത വിവാദത്തിൽ ആഞ്ഞടിച്ച് സുരേഷ് ഗോപി

വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഉദ്ഘാടന യാത്രയ്ക്കിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചു എന്ന ആരോപണത്തിന് പിന്നിൽ ദുരുദ്ദേശ്യമുണ്ട് എന്നും അത് ലോകത്തിന് മനസ്സിലാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഗീതത്തിന് ജാതിയോ മതമോ ഇല്ലെന്നും കുട്ടികൾ അവരുടെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഗണഗീതം പാടിപ്പിച്ചു എന്നത് ആരോപണമാണ്. സംഗീതത്തിനു ഭാഷയോ ജാതിയോ മതമോ ഇല്ല. അത് തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലോ? സംഗീതമാണ്, ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ കാതു തിരിക്കൂ, ഹൃദയം തിരിക്കൂ. അത്രയേ ഉള്ളൂ. കുട്ടികൾ അവരുടെ സന്തോഷം ആഘോഷിക്കുക മാത്രമാണ് ചെയ്തത്. അവരുടെ മനസ്സിലേക്ക് വിഷം കുത്തിവയ്ക്കുന്നത് വിമർശനം ഉന്നയിക്കുന്നവരാണ്. അത് നിർത്തണം.” സുരേഷ് ഗോപി പറഞ്ഞു.
Also Read : വന്ദേഭാരത് ട്രെയിനിൽ വിദ്യാർത്ഥികളുടെ ആര്‍എസ്എസ് ഗണഗീതം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
എസ്.സി, എസ്.ടി വിഭാഗങ്ങളുടെ ഉന്നതികളിലെ ദുരവസ്ഥയാണ് പരിഹരിക്കപ്പെടേണ്ടതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.എറണാകുളം – ബംഗളൂരു വന്ദേഭാരത് ട്രെയിൻ ഉദ്ഘാടന യാത്രയ്ക്കിടെ വിദ്യാർത്ഥികൾ ഗണഗീതം പാടുന്ന വീഡിയോ ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. ഇതിനെത്തുടർന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here