സ്കൂളിൽ മാനസിക പീഡനം; പതിനാലുകാരി മനംനൊന്ത് തൂങ്ങി മരിച്ചു
June 25, 2025 4:35 PM

പാലക്കാട് നാട്ടുകല്ലിൽ 14 വയസുകാരി ആശിർനന്ദ തൂങ്ങി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ. കുട്ടിയുടെ മരണത്തിന് കാരണം സ്കൂളിൽ നിന്നുണ്ടായ മാനസിക പീഡനമെന്ന് മാതാപിതാക്കൾ. മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ മാനസിക വിഷമം ഉണ്ടായിരുന്നതായും അച്ഛനും അമ്മയും പറയുന്നു.
ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക്ക് സ്കൂളിനെതിരെയാണ് ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നത്. തച്ചനാട്ടുകര പാലോട് ചെങ്ങളക്കുഴിയിൽ ആശിർനന്ദയെ ഇന്നലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിനെതിരെ പ്രതിഷേധം രൂക്ഷമാകുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here