തരൂരിനെ കുത്തി കെ.മുരളീധരൻ; വിശ്വം വിശ്വത്തിന്റെ കാര്യം നോക്കട്ടെ

ശശി തരൂരിനെതിരെ വിമർശനവും പരിഹാസവുമായി കെ.മുരളീധരൻ. ശശി തരൂർ ഏത് പാർട്ടിയെന്ന് വെളിപ്പെടുത്തണമെന്ന് മുരളീധരൻ. വിറക് ,വെട്ടിയും വെള്ളം കോരിയും പ്രവർത്തിച്ച ഏറെ കോൺഗ്രസ്സുകാരുണ്ട് മുഖ്യമന്ത്രി കസേരക്ക് അർഹർ. വിശ്വം വിശ്വത്തിന്റെ കാര്യം നോക്കട്ടെ, നമുക്ക് കേരളം മതി എന്നായിരുന്നു കെ മുരളീധരന്റെ പരിഹാസം.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തനിക്കാണ് പിന്തുണ എന്ന് കാണിക്കുന്ന സർവേ കണക്കുകൾ തരൂർ ഇന്നലെ ഏക്സിൽ പങ്കുവെച്ചിരുന്നു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും കെ കെ ശൈലജക്ക് പിന്നിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജനസമ്മിതിയെന്നും സര്‍വേയില്‍ പറയുന്നു.

കേരളം വോട്ട് വൈബ് എന്ന സ്വകാര്യ സർവേ ഏജൻസിയാണ് സർവേ ഫലം പുറത്തു വിട്ടത്. ദേശിയ മാധ്യമങ്ങൾ ഇത് ആഘോഷമാക്കിയിരുന്നു. തരൂർ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുകൊണ്ട് മുൻപ് സമുദായനേതാക്കളെ അടക്കം സന്ദർശിച്ചത് ഇതിന്റെ മുന്നോടിയാണോ എന്ന ആശങ്കയും കോൺഗ്രസ്സിൽ ഉയരുന്നുണ്ട്. അതിൽ മുതിർന്ന നേതാക്കളിൽ കടുത്ത അമർഷവും ഉടലെടുത്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top