തീരദേശത്ത് അതീവജാഗ്രതാ നിര്‍ദേശം; അപകടകരമായ വസ്തുക്കള്‍ അടിഞ്ഞാല്‍ തൊടരുത്

കേരള തീരത്ത് കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ കടലിൽ വീണു. ഇവയിൽ അപകടകരമായ വസ്തുക്കൾ ഉള്ളതിനാൽ ജാഗ്രത പാലിക്കാൻ നിര്‍ദേശം. കേരള തീരത്ത് നിന്നും 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലിലാണ് കണ്ടെയ്നറുകൾ വീണത്. മറൈന്‍ ഗ്യാസ് ഓയില്‍ (എംജിഒ), വെരി ലോ സള്‍ഫര്‍ ഫ്യൂവൽ ഓയില്‍ (വിഎല്‍എസ്എഫ്ഒ) എന്നിവ ചോര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

തീരദേശത്ത് കണ്ടെയ്‌നറുകൾ അടിഞ്ഞാൽ ജനങ്ങള്‍ ഒരു കാരണവശാലും തൊടരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സംശയകരമായ വസ്തുക്കള്‍ തീരത്ത് കണ്ടാല്‍ പൊലീസിലോ 112ലോ അറിയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട കപ്പലാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം.

അപകടത്തിലായ കപ്പലിലെ ജീവനക്കാരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണ്. കടലിലേക്ക് ചാടിയ ഒന്‍പതു പേരെ രക്ഷിച്ചിട്ടുണ്ട്. 15 ജീവനക്കാരെ രക്ഷിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top