സർക്കാരിന് തിരിച്ചടി; എസ്‌ ഐ ആറിൽ സ്റ്റേ ഇല്ല; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

വോട്ടർ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തിനെതിരായ ഹർജികളിൽ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. എന്നാൽ, സംസ്ഥാനത്ത് എസ് ഐ ആർ നടപടികൾക്ക് അടിയന്തര സ്റ്റേ അനുവദിക്കാൻ കോടതി വിസമ്മതിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. 26-ന് ഹർജി വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

Also Read : കേരളത്തിലും എസ്‌ഐആർ; നടപടിക്രമങ്ങൾ ഇന്ന് അർദ്ധരാത്രി മുതൽ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗം കേട്ട ശേഷമേ എസ് ഐ ആറിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കൂ എന്നും കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നില്ല. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ഉദ്ദേശ്യത്തോടെയാണ് അഭിഭാഷകൻ ഹാജരാകാത്തതെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ പ്രതികരിച്ചു.

കേരള സർക്കാരും മുസ്‌ലിം ലീഗ്, കോൺഗ്രസ്, സി പി എം തുടങ്ങിയ രാഷ്ട്രീയ കക്ഷികളുമാണ് എസ് ഐ ആറിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ് ഐ ആർ നടത്തുന്നത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. അതിനാൽ, തെരഞ്ഞെടുപ്പ് പൂർത്തിയാകുംവരെ എസ് ഐ ആർ മാറ്റിവെക്കണമെന്നും സർക്കാർ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top