പ്രകാശ് രാജിന് അസൗകര്യം; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റി. നാളെ നടത്താനിരുന്ന പ്രഖ്യാപനമാണ് നീട്ടിവച്ചിരിക്കുന്നത്. ജൂറി ചെയര്‍മാന്‍ പ്രകാശ് രാജിന്റെ അസൗകര്യത്തെത്തുടര്‍ന്നാണ് പ്രഖ്യാപന തീയതി മാറ്റിയതെന്നാണ് വിശദീകരണം. തിങ്കളാഴ്ച തൃശ്ശൂരില്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തും എന്നാണ് പുതിയ അറിയിപ്പ്.
മികച്ച നടനായുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍ മമ്മൂട്ടിയും, ആസിഫ് അലിയും വിജയരാഘവനും ടൊവിനോയും ഉണ്ടെന്നാണ് വിവരം. നവാഗത സംവിധായകനുള്ള പുരസ്‌കാരത്തില്‍ മോഹന്‍ലാലും മത്സരിക്കുന്നുണ്ട്. 36 സിനിമകളാണ് ഇക്കുറി അവസാന റൗണ്ടിൽ എത്തിയിരിക്കുന്നത്.
നാളെ സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനവും നടക്കുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള നടന്മാര്‍ക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ടേ. ഇതുകൂടി കണക്കിലെടുത്താണ് തീയതി മാറ്റിയതെന്നും സൂചനകളുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here 
		 
		 
		 
		 
		