അധ്യാപകർ പാമ്പ് പിടിക്കട്ടെ; പരിശീലനം വനംവകുപ്പ് നൽകും

സ്കൂൾ പരിസരത്തേക്ക് പാമ്പുകൾ കടന്നുവന്നാൽ അവയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ അധ്യാപകർക്ക് വനംവകുപ്പ് പരിശീലനം നൽകും. അത്യാവശ്യ ഘട്ടങ്ങളിൽ ശാസ്ത്രീയമായി പാമ്പിനെ പിടികൂടുന്നതിനായി വനംവകുപ്പിൻ്റെ സർപയുടെ (സ്‌നെയ്ക്‌ക് അവെയർനെസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്) നേതൃത്വത്തിലാണ് പരിശീലനം നൽകുക. സ്കൂളുകളിൽ നിന്നും ഏറ്റവും കൂടുതൽ പാമ്പുകളെ ലഭിച്ചിട്ടുള്ള പാലക്കാട് ജില്ലയിലാണ് ആദ്യഘട്ട പരിശീലനം നടക്കുക.

Also Read : സെക്രട്ടേറിയറ്റിൽ പാമ്പ്; ഫയൽറാക്കുകൾ പാമ്പുകളുടെ താവളം

ഈമാസം 11ന് ഒലവക്കോട് ആരണ്യഭവനിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയാണ് പരിശീലനം. ചെലവ് വനംവകുപ്പ് വഹിക്കും. പാലക്കാട്ടെ അധ്യാപകർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാം. പിറകെ മറ്റു ജില്ലകളിലും പരിശീലന ക്ലാസ് സംഘടിപ്പിക്കും. 2019ൽ സുൽത്താൻബത്തേരി സ്കൂളിലെ പത്തുവയസ്സുകാരി ഷെഹനാ ഷെറിൻ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. സംഭവം വലിയ വിവാദമായിരുന്നു. തുടർന്നും പല സ്കൂളുകളിലും വിദ്യാർഥികൾക്കും അധ്യാപകർക്കും പാമ്പുകടിയേൽക്കുകയുണ്ടായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top