പതിനാറുകാരനെ ISൽ ചേർക്കാൻ ശ്രമം; പെറ്റമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA

പതിനാറ് വയസ്സുള്ള കുട്ടിയെ ISIS എന്ന ഭീകരസംഘടനയിൽ ചേരാൻ പ്രേരിപ്പിച്ച അമ്മക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ് എടുത്തു. തിരുവനന്തപുരം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ശേഷം മതപരിവർത്തനം നടത്തിയിരുന്നു. ഈ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെയാണ് ISIS-ൽ ചേരാൻ ഇരുവരും ചേർന്ന് പ്രേരിപ്പിച്ചത്.

കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും യുകെയിൽ താമസിച്ചു വരികയായിരുന്നു. കുട്ടി യുകെയിൽ എത്തിയപ്പോൾ ഇരുവരും ചേർന്ന് തീവ്രവാദ ആശയങ്ങൾ നിറഞ്ഞ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ കാട്ടി കുട്ടിയെ സ്വാധീനിക്കാൻ ശ്രമിച്ചു. തിരികെ നാട്ടിലെത്തിയ ശേഷം ദമ്പതികൾ കുട്ടിയെ ആറ്റിങ്ങൽ പരിധിയിലുള്ള ഒരു മതപഠനശാലയിൽ ചേർത്തു.

കുട്ടിയുടെ സ്വഭാവത്തിൽ അസ്വാഭാവികമായ മാറ്റങ്ങൾ കണ്ടതിനെത്തുടർന്ന് മതപഠനശാല അധികൃതർ അമ്മയുടെ വീട്ടിൽ വിവരമറിയിച്ചു. ഇതോടെ കുട്ടിയുടെ ബന്ധുക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു.

ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേന്ദ്ര അന്വേഷണ ഏജൻസിയായ NIAയും വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. ഭീകരവിരുദ്ധ നിയമമായ UAPA ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top