സിപിഎമ്മിനെതിരെ സിപിഐ; എൽഡിഎഫിൽ തലവേദന സൃഷ്ടിച്ച് തുറയൂർ പഞ്ചായത്ത്

കോഴിക്കോട് തുറയൂർ പഞ്ചായത്തിൽ സിപിഎമ്മിനെതിരെ സിപിഐ. 14 വാർഡുകളുള്ള പഞ്ചായത്തിൽ എട്ട് സീറ്റിലാണ് സിപിഐ സ്ഥാനാർത്ഥികളെ നിർത്തുന്നത്. തുറയൂരിൽ സിപിഐയെ നയിക്കുന്നത് സിപിഎമ്മിൻ്റെ രണ്ട് മുൻ ലോക്കൽ സെക്രട്ടറിമാരും ഡിവൈഎഫ്ഐയുടെ പഴയ നേതാക്കളുമാണ്. സീറ്റ് തർക്കം പരിഹരിക്കപ്പെടാതെ പോവാൻ ഇതൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

Also Read : സിപിഐ വിട്ട ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസുകാരിയായി; ജില്ലാ പഞ്ചായത്തിലേക്ക് സീറ്റും ഉറപ്പിച്ചു

കൂടാതെ സിപിഐക്ക് സ്വാധീനമുള്ള പഞ്ചായത്തിൽ അർഹമായ പരിഗണന നൽകാൻ സിപിഎം തയ്യാറായതുമില്ല. തുറയൂർ പഞ്ചായത്തിൽ ആകെ 14 വാർഡുകളാണുള്ളത്. അതിൽ ഒരൊറ്റ സീറ്റ് മാത്രമാണ് സി പി ഐക്ക് നൽകാൻ സിപിഎം തയ്യാറായത്. ഈ സീറ്റാകട്ടെ വിജയസാധ്യത കുറഞ്ഞതുമായിരുന്നു. ഇതോടെയാണ് സിപിഐ മുന്നണി വിട്ട് സ്വന്തം സ്ഥാനാർത്ഥികളെ നിർത്താൻ തീരുമാനിച്ചത്.

പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൻ്റെ അനുമതി ലഭിച്ചതിനെ തുടർന്ന്, എട്ട് സീറ്റുകളിലും പാർട്ടി ചിഹ്നത്തിൽ തന്നെയാണ് സിപിഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ഇടതു മുന്നണിയിലെ ഈ തർക്കം തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് യു ഡി എഫ്. തങ്ങളുടെ ശക്തി തെളിയിച്ച് മുന്നണിയിൽ അർഹമായ പരിഗണന നേടിയെടുക്കാനുള്ള നീക്കങ്ങളാണ് സി പി ഐ നടത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top