ഒടുവില്‍ സിപിഎം സിന്‍ഡിക്കറ്റിന് വഴങ്ങി കേരള വിസി; റജിസ്ട്രാര്‍ ഇന്‍ ചാര്‍ജിനെ മാറ്റും

ഏറെ നാളായി തുടരുന്ന കേരള സര്‍വകലാശാലയിലെ വിസി – സിന്‍ഡിക്കറ്റ് തര്‍ക്കം സമവായത്തിലേക്ക്. സിപിഎം നിയന്ത്രണത്തിലുള്ള സിന്‍ഡിരക്കേറഅറിന്റെ ആവശ്യങ്ങള്‍ വിസി മോഹനന്‍ കുന്നുമ്മല്‍ അംഗീകരിച്ചു. റജിസ്ട്രാറുടെ ചുമതലയുള്ള മിനി കാപ്പന് മാറ്റും. പകരം കാര്യവട്ടം ക്യാംപസ് ജോയിന്റ് റജിസ്ട്രാര്‍ ഡോ. രശ്മിക്കു ചുമതല നല്‍കാനാണ് തീരുമാനം.

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലെ ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഒടുവില്‍ പരിഹരിക്കപ്പെടുന്നത്. ുപരിപാടിയുടെ അനുമതി അവസാന നിമിഷം റദ്ദാക്കിയ റജിസ്ട്രാര്‍ ഡോ. കെ.എസ്.അനില്‍ കുമാറിനെ വിസി സസ്‌പെന്‍ഡ് ചെയ്തു. ഇതോടെയാണ് വിസി സിന്‍ഡിക്കറ്റ് തര്‍ക്കം രൂക്ഷമായത്. മിനി കാപ്പനെ മാറ്റിയതോടെ സര്‍വകലാശാലയിലെ ഭരണപരമായ പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണ് കരുതുന്നത്.

അനില്‍ കുമാന്റെ സസ്‌പെന്‍ഷന്‍ ഇന്നത്തെ സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്തില്ല. കോടതിയുടെ പരിഗണനയില്‍ ആയതിനാലാണ് ചര്‍ച്ചക്ക് എടുക്കാതിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top