പഹല്‍ഗാം കേന്ദ്രം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു എന്ന വിഷയത്തില്‍ സെമിനാര്‍ വേണ്ട; തമിഴ് പഠന വകുപ്പിന്റെ നീക്കം വിലക്കി കേരള വിസി

കേരള സര്‍വകലാശാലയിലെ തമിഴ് പഠന വകുപ്പ് പഹല്‍ഗാം തീവ്രവാദ ആക്രമണം സംബന്ധിച്ച് ഇന്ന് നടത്താനിരുന്ന സെമിനാര്‍ വിലക്കി വിസി. ഒരു തമിഴ് മാസികയിൽ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലേഖനം വന്നിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും പരാതി ലഭിച്ചതോടെയാണ് വിസി മോഹനന്‍ കുന്നുമ്മല്‍ അടിയന്തര ഇടപെടല്‍ നടത്തിയത്.

പഹല്‍ഗാം ആക്രമണം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു, സുരക്ഷാവീഴ്ച മറച്ചുവച്ച് ദേശീയത ആളികത്തിക്കാനാണ് ശ്രമം, ഇതിന് പിന്നില്‍ രാഷ്ട്രീയ കുതന്ത്രമാണ് എന്നുമൊക്കെയാണ് ലേഖനത്തില്‍ ആരോപിച്ചിരിക്കുന്നത്. ഈ ലേഖനം ആസ്പദമാക്കിയാണ് സെമിനാര്‍ സംഘടിപ്പിക്കാന്‍ തമിഴ് പഠന വകുപ്പ് തീരുമാനിച്ചത്. ദേശീയതക്ക് എതിരായ സെമിനാര്‍ സംഘടിപ്പിക്കാനുള്ള സാഹചര്യം സംബന്ധിച്ച് പഠന വകുപ്പ് മേധാവി 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നും വിസി ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തിന് എതിരായ വിഷയമായതിനാല്‍ വിവരം ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ അറിയിച്ചു. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് സെമിനാറിന് അനുമതി നിഷേധിച്ചത്. തുടര്‍നടപടി ഗവര്‍ണര്‍ സ്വീകരിക്കുമെന്നും വിസി വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top