റാക്കറ്റുകൾ ലക്ഷ്യം വച്ചത് ബിസിനസ്സ് – സിനിമ പ്രാഞ്ചിയേട്ടന്മാരെ; കള്ളക്കടത്തിലൂടെ കേരളത്തിൽ എത്തിയത് 30 വാഹനങ്ങൾ

ഭൂട്ടാനിൽ നിന്ന് വാഹനം കടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് താരങ്ങളുടെ വീടുകളിലെ കസ്റ്റംസ് റെയ്‌ഡിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജ്യവ്യാപകമായി നികുതി വെട്ടിച്ച് വാഹനങ്ങൾ കള്ളക്കടത്ത് നടത്തുന്നതിന് പിന്നിൽ വമ്പൻ റാക്കറ്റുകൾ. 150 കാറുകളാണ് നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. 20 എണ്ണം കേരളത്തിൽ എത്തിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. 8 ബ്രാൻഡുകളിലുള്ള ആഡംബര കാറുകളാണ് നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചത്.
Also Read : നികുതി വെട്ടിച്ച് വാഹന കടത്തോ!!! ദുൽക്കറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ റെയ്ഡ്; പിടിമുറുക്കി നുംകൂർ
വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങൾ ഭൂട്ടാനിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ ഇളവുകൾ ലഭിക്കാറുണ്ട്. ഇത്തരം വാഹനങ്ങൾ ഭൂട്ടാനിൽ വ്യാജ മേൽവിലാസം ഉണ്ടാക്കി അവിടെ രജിസ്റ്റർ ചെയ്യുകയും ശേഷം വാഹനം അതിർത്തി കടത്തി ഹിമാചലിൽ എത്തിച്ച് ഇന്ത്യൻ രജിസ്ട്രേഷനാക്കി മാറ്റുകയും ചെയ്യും. തുടർന്ന് വണ്ടികൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേക്കും എത്തിക്കുന്നതാണ് റാക്കറ്റിന്റെ രീതി. പീന്നീട് നമ്പർ മാറ്റും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നൽകുന്ന വിവരം.
ധനികരായ സിനിമ താരങ്ങളും ബിസിനസ്സ് പ്രമുഖന്മാരുമാണ് ഇവരുടെ വലയിലാകുന്നത്. സിനിമ താരങ്ങൾക്ക് തട്ടിപ്പിനെ പറ്റി ധാരണ ഉണ്ടാകാൻ സാധ്യത ഇല്ല എന്നാണ് വിവരങ്ങൾ. ഇടനിലക്കാർക്ക് മോഹവില നൽകി വാഹനം വാങ്ങുക മാത്രമാണ് താരങ്ങൾ ചെയ്യുക. മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്തെ വിവിധ കാർ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here