ബെവ്‌കോ കൗണ്ടറിൽ കൈയിട്ടുവാരി ഉദ്യോഗസ്ഥർ; വിജിലൻസ് റെയ്ഡിൽ വ്യാപക ക്രമക്കേട്

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ പത്തനംതിട്ട കൊടുമൺ ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. മദ്യത്തിന് അധികവില ഈടാക്കുന്നുവെന്ന നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ ഔട്ട്‌ലെറ്റ് മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാർ ചേർന്ന് ഉപഭോക്താക്കളെ വ്യാപകമായി ചൂഷണം ചെയ്തതായി കണ്ടെത്തി.
Also Read : ഓൺലൈൻ വഴി മദ്യം; വിതരണം സ്വിഗ്ഗി വഴി; ശുപാർശയുമായി ബെവ്കോ
മാനേജരുടെ കൗണ്ടറിനടിയിൽ നിന്ന് കൃത്യമായ രേഖകളില്ലാത്തതും കണക്കിൽ പെടാത്തതുമായ തുക വിജിലൻസ് കണ്ടെടുത്തു. മദ്യത്തിന് അധികമായി ഈടാക്കിയ പണമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. ബെവ്‌കോ നിശ്ചയിച്ചതിലും ഉയർന്ന വിലയാണ് മദ്യത്തിന് ഔട്ട്‌ലെറ്റിൽ ഈടാക്കിയിരുന്നത്. അധിക തുകയുടെ ബില്ലുകൾ നൽകാതെ ഈ തട്ടിപ്പ് മറച്ചുവെക്കാൻ ശ്രമിച്ചതായും കണ്ടെത്തി. ഉപഭോക്താക്കൾക്ക് നൽകാതെ പൂഴ്ത്തിവച്ച നിരവധി ബില്ലുകളും വിജിലൻസ് പിടിച്ചെടുത്തു. പരിശോധനയെത്തുടർന്ന്, ഔട്ട്‌ലെറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ നടപടികൾ ആരംഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here