അധിക്ഷേപം നിർത്താതെ വിനായകൻ; അതിരുകടന്ന നീക്കം തടയാൻ പോലീസ്

വീണ്ടും സോഷ്യൽ മീഡിയയിൽ നടൻ വിനായകന്റെ അധിക്ഷേപം. മരണപ്പെട്ട മുൻ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദൻ, ഉമ്മൻചാണ്ടി തുടങ്ങിയ പ്രമുഖർക്ക് പുറമെ മഹാത്മാ ഗാന്ധി, നെഹ്രു, ഇന്ദിരാ ഗാന്ധി, കെ.കരുണാകരൻ, ജോര്‍ജ് ഈഡൻ തുടങ്ങിയവരെയെല്ലാം പേരെടുത്ത് അധിക്ഷേപിച്ചിട്ടുണ്ട്.
‘എന്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു….’ എന്നിങ്ങനെ പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ എറണാകുളം ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴി അധിക്ഷേപം പ്രചരിപ്പിച്ചതിന് വിനായകനെതിരെ നേരത്തെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. 2023ൽ ഉമ്മൻ ചാണ്ടിയുടെ മരണത്തിന് പിന്നാലെ സമാന അധിക്ഷേപം നടത്തിയ വിനായകൻ്റെ നടപടി വൻ വിമർശനത്തിന് വഴിവച്ചിരുന്നു. ഇതിലും പൊലീസ് കേസ് ഉണ്ടായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here