ഇനി മുതൽ വിവാഹത്തിന് കടം വാങ്ങണ്ട; മലയാളികൾക്കിടയിൽ ട്രെൻഡായി ‘റെന്റ് എ വെഡിംഗ്’

വിവാഹത്തിനായി പലയിടത്തു നിന്നും കടം വാങ്ങുന്നവരാണ് നമ്മൾ മലയാളികൾ. ആ പണം ഏറ്റവും കൂടുതൽ ചിലവഴിക്കുന്നത് സ്വർണത്തിനും. എന്നാൽ എത്ര കടം വാങ്ങിയാലും ആഗ്രഹിച്ചത്ര സ്വർണം വാങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. ദിനം പ്രതി വർധിച്ചു വരുന്ന അതിന്റെ വില തന്നെയാണ് പ്രധാന കാരണം.

കതിർമണ്ഡപത്തിൽ കയറുമ്പോൾ വിലകൂടിയ വസ്ത്രങ്ങളിട്ട് കയ്യും കഴുത്തുമെല്ലാം നിറഞ്ഞിരിക്കണമെന്നാണ് വധുവും കുടുംബവും ആഗ്രഹിക്കുന്നത്. എന്നാൽ പലർക്കും അത് സാധിക്കാത അവസ്ഥയാണ്. പക്ഷെ അതിന് പരിഹാരവും കണ്ടെത്തി കഴിഞ്ഞു. ‘റെന്റ് എ വെഡിംഗ്’ ആണ് ഇപ്പോൾ മലയാളികൾക്കിടയിൽ ട്രെൻഡിങ് ആയി മാറിയിരിക്കുന്നത്.

സ്വപ്നം കണ്ട ആഭരണവും വസ്ത്രവുമണിഞ്ഞ് ഇനി കതിർമണ്ഡപത്തിൽ കയറാം. അതിന് ലക്ഷങ്ങളുടെ ലോൺ എടുക്കുകയോ, കടം വാങ്ങുകയോ ചെയ്യണ്ട. ‘റെന്റ് എ വെഡിംഗിലൂടെ’ നമുക്ക് മനസ്സിനിണങ്ങുന്ന ഡിസൈനുകളെല്ലാം ലഭിക്കും. കൂടുതൽ ഡിമാൻഡ്‌, ആന്റിക്ക് ജുവലറിക്കാണ്. 500 രൂപ മുതലാണ് വാടക. 50 രൂപ മുതൽ വളയും ലഭിക്കും. ആവശ്യം കഴിഞ്ഞാൽ തിരിച്ചെത്തിക്കണം എന്ന് മാത്രം.

ഈ ഇമിറ്റേഷൻ ആഭരണങ്ങൾ കണ്ടാൽ സ്വർണം അല്ലെന്ന് ആരും പറയുകയും ഇല്ല. ഇഷ്ടപെട്ട ഡിസൈനുകൾ ചടങ്ങിന് മൂന്ന് മാസം മുമ്പെങ്കിലും ബുക്ക് ചെയ്യണം. ഹൽദി, സംഗീത്, റിസപ്ഷൻ, സേവ് ദി ഡേറ്റ് തുടങ്ങിയ ചടങ്ങുകൾക്കും ഇവിടെ ഡിസൈനുകൾ ഉണ്ട്. ഏറ്റവും കൂടുതൽ ബുക്കിംഗ് നടക്കുന്നത് ഇൻസ്റ്റഗ്രാമിലൂടെയും ഓൺലൈൻ വെബ്സൈറ്റുകളിലൂടെയുമാണ്.

വിവാഹാവശ്യങ്ങൾക്കുള്ള ലഹങ്ക, ഷെർവാണി, ബാഗുകൾ, ബ്രാൻഡഡ് വാച്ചുകൾ ഉൾപ്പെടെ വാടകയ്‌ക്ക് കൊടുക്കുന്ന കടകളും ഉണ്ട്. ഹെവി വർക്കുള്ള വെഡിംഗ് ലഹങ്കകൾക്ക് 7,000 രൂപ വരെയാണ് വാടക. ബുക്ക് ചെയ്യുമ്പോൾ ആദ്യം അഡ്വാൻസ് നൽകണം. പിന്നീട് ഒരാഴ്ച്ചയ്ക്കകം തിരിച്ചു നൽകുമ്പോൾ ബാക്കി തുക നൽകിയാൽ മതി. എന്തെങ്കിലും കേടുപാടുണ്ടായാൽ അതിനും പണം നൽകണം. വസ്ത്രങ്ങൾ ഉപയോഗം കഴിഞ്ഞാൽ കമ്പനി വൃത്തിയാക്കിയാകും സൂക്ഷിക്കുക. തിരുവനന്തപുരം, കൊച്ചി, തൃശൂർ ഇവിടെയെല്ലാം ഷോപ്പുകളും ലഭ്യമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top