SV Motors SV Motors

കാനഡയിൽ വീണ്ടും ഖലിസ്ഥാൻ വിഘടനവാദി നേതാവ് കൊല്ലപ്പെട്ടു; സുഖ്‌ദൂൽ സിംഗ് ഇന്ത്യയിൽ പിടികിട്ടാപ്പുള്ളി

കാനഡ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് സുഖ്‌ദൂൽ സിംഗ് എന്ന സുഖ ദുനെകെ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാനഡയിലെ വിനപെഗ്ഗിൽ രണ്ട് സംഘങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടയാണ് സംഭവം. ഏഴു ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ എൻഐഎ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട് .

ഖലിസ്ഥാൻ തീവ്രവാദി അർശ്ദീപ് സിംഗിന്റെ സഹായിയാണ് സുഖ്‌ദൂൽ. കഴിഞ്ഞ ജൂണിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തെ ചൊല്ലി ഇന്ത്യ-കാനഡ ബന്ധം വഷളായിരിക്കെയാണ് വീണ്ടും ഒരു കൊലപാതകം കൂടി റിപ്പോർട്ട് ചെയ്തത്.

2017ൽ വ്യാജ രേഖകൾ ഉണ്ടാക്കിയാണ് സുഖ്‌ദൂൽ സിംഗ് കാനഡയിൽ എത്തിയത്. വിഘടനവാദ സംഘടനകളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായാണ് വിവരം. പഞ്ചാബിലെ മോഗ സ്വദേശിയാണ്. ആറു മാസത്തിനിടെ കൊല്ലപ്പെടുന്ന നാലാമത്തെ ഖലിസ്ഥാൻ നേതാവാണ് സുഖ്‌ദൂൽ.

ഹർദീപ് സിംഗ് നിജ്ജാർ ബ്രിട്ടീഷ് കൊളംബിയയിലെ സുറി പ്രവിശ്യയിലാണ് വെടിയേറ്റ് മരിച്ചത്. ഇതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന തരത്തിൽ കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. ജി 20 സമ്മേളനത്തിന് എത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ടും ഇക്കാര്യം ട്രൂഡോ അറിയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top