ഐടി ജീവനക്കാരന്റെ തട്ടിക്കൊണ്ടു പോകലിൽ നടി ലക്ഷ്മി മേനോൻ മൂന്നാം പ്രതി; നടി ഒളിവിൽ..

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ നടി ലക്ഷ്മി മേനോനെ മൂന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നടിയിപ്പോൾ ഒളിവിലാണെന്നാണ് വിവരം. നടിയോടൊപ്പം ഉണ്ടായിരുന്ന മൂന്ന് പേരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. രഞ്ജിത്, അനീഷ്, സോന മോൾ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവർ ആലുവ, പറവൂർ സ്വദേശികളാണ്. ഇവരെ ചോദ്യം ചെയ്തതിൽ നടിക്കും പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി പൊലീസ് നടിയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

കഴിഞ്ഞ ദിവസമാണ് ആലുവ സ്വദേശിയായ അലിയാർ ഷാ സലിം നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കൊച്ചിയിലെ ബാനർജി റോഡിൽ ഞായറാഴ്ചയാണ് തർക്കവും തുടർന്ന് തട്ടിക്കൊണ്ടുപോലും നടന്നത്. ആദ്യം ബാറിൽ ഉണ്ടായ തർക്കമാണ് പിന്നീട് റോഡിലേക്ക് നീങ്ങിയത്. തുടർന്ന് കാറിൽ കയറിപ്പോയ യുവാവിനെ സംഘം പിന്തുടർന്ന് കാർ തടഞ്ഞ് തട്ടിക്കൊണ്ടു പോവുകയായിരുന്നു. കൂടാതെ, കാറിൽ വച്ച് മർദിച്ചെന്നും പിന്നീട് ആലുവയിൽ ഇറക്കിവിട്ടു എന്നും പരാതിയിൽ പറയുന്നു.

യുവാവ് നൽകിയ കാറിന്റെ നമ്പറും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നടിയായ ലക്ഷ്മി മേനോൻ തൃപ്പൂണിത്തുറ സ്വദേശിയാണ്. 2011ൽ പുറത്തിറങ്ങിയ വിനയന്റെ ചിത്രമായ ‘രഘുവിന്റെ സ്വന്തം റസിയ’ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മേനോൻ വെള്ളിത്തിരയിലെത്തിയത്. അവതാരം, വേതാളം, കുംകി, സുന്ദരപാണ്ഡ്യൻ തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top