കുട്ടികളുടെ കിഡ്നി തകർത്ത ആ ചുമ സിറപ്പ് ഏത്… വിവരം പുറത്തു വിടാതെ അധികൃതർ; ജീവൻ പോയത് ആറു കുഞ്ഞുങ്ങൾക്ക്

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് വൃക്ക തകരാറുമൂലം ആറ് കുട്ടികൾ മരിച്ചത്. ഇവരുടെ വീടുകളിൽ നടത്തിയ അന്വേഷണത്തിൽ ആണ് ഒരേ മരുന്നുകൾ കണ്ടെത്തിയത്. ഇതിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് വരുന്നത് വരെ മരുന്നുകളുടെ വിൽപ്പന നിരോധിച്ചു. ഈ മരുന്നുകളുടെ വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
സെപ്റ്റംബർ 4 മുതൽ 26വരെയാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആദ്യം കുട്ടികൾക്ക് ജലദോഷം, ചുമ, പനി എന്നിവ അനുഭവപ്പെട്ടെങ്കിലും ക്രമേണ അവരുടെ നില വഷളായതായാണ് കുടുംബങ്ങൾ പറഞ്ഞത്. ഇത് സംബന്ധിച്ച അന്വേഷണം നടത്താൻ കേന്ദ്ര, സംസ്ഥാന അധികൃതരെ വിളിച്ചിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (CMHO) ഡോ നരേഷ് ഗുന്നഡെ പറഞ്ഞു. നിലവിൽ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. റിപ്പോർട്ട് വന്നാലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്.
ഓഗസ്റ്റ് 22 മുതലാണ് കുട്ടികൾക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. തുടർന്ന് ചില മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സംഭവം പുറത്തുവന്നതിന് ശേഷമാണ് ആശുപത്രിയിൽ 10 കിടക്കകളുള്ള പ്രത്യേക വാർഡ് സ്ഥാപിച്ചത്. അതിന് ശേഷമാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ അഞ്ച് കുട്ടികൾ നാഗ്പൂരിലെ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here