എസ്‌എച്ച്‌ഒ അനിൽകുമാറിന് സസ്‌പെൻഷൻ; നടപടി വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ

കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിന് സസ്പെൻഷൻ. കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജൻ ആണ് മരിച്ചത്.

അമിത വേഗത്തിൽ എത്തിയ കാർ രാജനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം നടന്നിട്ടും അനിൽകുമാർ കാർ നിർത്താതെ പോയി. ഒരു മണിക്കൂർ ഓളം റോഡിൽ കിടന്ന് ചോര വാർന്ന ശേഷമാണു രാജൻ മരിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

സംഭവത്തിൽ അനിൽകുമാർ നേരത്തെ തന്നെ കുറ്റം സമ്മതിച്ചിരുന്നു. വാഹനത്തിന്റെ സൈഡിൽ ആരോ ഇടിച്ചു വീണെന്നും, പിന്നീട് അയാൾ എഴുന്നേറ്റ് പോയെന്നുമാണ് അനിൽകുമാർ പറഞ്ഞത്. മേലുദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെയാണ് ഞായറാഴ്ച പാറശാല സ്റ്റേഷൻ വിട്ട് അനിൽകുമാർ തട്ടത്തുമലയിലെ വീട്ടിൽ പോയത്. തുടർന്നായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിനുശേഷം തെളിവ് നശിപ്പിക്കാനായി വാഹനം വർക്ക്ഷോപ്പിലേക്ക് മാറ്റിയിരുന്നു. എന്നാൽ പിന്നീട് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top