റോഡപകട മരണത്തിൽ കുറ്റമേറ്റ് പോലീസ് ഉദ്യോഗസ്ഥൻ; ഗുരുതര അനാസ്ഥ; കൊലപാതക സമാനം വീഴ്ച

കിളിമാനൂരിൽ വാഹനമിടിച്ച് രാജൻ (59) എന്ന കൂലിത്തൊഴിലാളി മരിച്ച സംഭവത്തിൽ കുറ്റസമ്മതം നടത്തി പാറശ്ശാല എസ്എച്ച്ഒ അനിൽകുമാർ. വാഹനത്തിന്‍റെ സൈഡിൽ ആരോ ഇടിച്ചുവീണുവെന്ന് അനിൽകുമാർ പറഞ്ഞു. ഇതിനുശേഷം അയാള്‍ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനിൽകുമാര്‍ പറയുന്നത്. അപകടത്തിന്‍റെ അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്‍പി മഞ്ചുലാലിന് കൈമാറി.
Also Read : ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; യുവാവിനെ കാര്‍ ഇടിച്ച് വീഴ്ത്തിയ ശേഷം കയറ്റിയിറക്കി കൊന്നു
അജ്ഞാത വാഹനം ഇടിച്ച് മരണം സംഭവിച്ചു എന്ന നിലയിലുള്ള അന്വേഷണമാണ് ആദ്യഘട്ടത്തിൽ നടന്നുകൊണ്ടിരുന്നത്. CCTV കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിൽകുമാറിന്റെ മാരുതി 800 ആണ് വൃദ്ധനെ ഇടിച്ചിട്ടതിനുശേഷം നിർത്താതെ പോയതെന്ന് തെളിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു അപകടം.
അതിവേഗത്തിൽ അലക്ഷ്യമായി വന്ന വാഹനം തട്ടിയാണ് വൃദ്ധൻ മരിച്ചതെന്ന് കാട്ടി കിളിമാനൂർ പോലീസ് എഫ്ഐആർ എടുത്തിരുന്നു. അപകടമുണ്ടാക്കി നിർത്താതെ പോയ വാഹനമോടിച്ചയാളുടെ ഗുരുതരമായ അനാസ്‌ഥയിൽ ഒരു മണിക്കൂറോളം റോഡിൽ കിടന്നാണ് രാജന്റെ ദാരുണാന്ത്യം. നിയമലംഘനങ്ങൾ തടയാൻ ചുമതലപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ തന്നെ നിയമലംഘനങ്ങൾ നടത്തുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here