SV Motors SV Motors

കിംഗ് ഓഫ് പ്രീബുക്കിംഗ് കളക്ഷൻ

മലയാള സിനിമാ ചരിത്രത്തിൽ റെക്കോർഡ് തിരുത്തി ‘കിംഗ് ഓഫ് കൊത്ത’. മൂന്നു കോടിയിൽ പരം തുകയാണ് റിലീസാകാൻ ഒരു ദിവസം ബാക്കി നിൽക്കെ കേരളത്തിൽ ചിത്രം സ്വന്തമാക്കിയത്. പ്രീബുക്കിംഗ് ബിസിനസ് കണക്കുകളിൽ ഏറ്റവും കൂടിയ തുകയാണിത്. ലോകവ്യാപകമായി ആറു കോടിയിൽ കൂടുതൽ തുക ചിത്രം നേടി.

ദുൽഖർ സൽമാൻ എന്ന നടനോടുള്ള പ്രേക്ഷകപ്രീതിയാണ് ഈ നേട്ടത്തിന് പിന്നിൽ എന്ന് ഉറപ്പാണ്.നേരത്തെ കെജിഎഫ് 2.93 കോടി നേടിയതായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രീ സെയിൽ ബിസിനസ്. 


കേരളത്തിൽ അഞ്ഞൂറിലധികം സ്‌ക്രീനിൽ എത്തുന്ന ചിത്രം, അൻപതിലധികം രാജ്യങ്ങളിൽ 2500 സ്‌ക്രീനുകളിൽ റിലീസാകും. സീ സ്റ്റുഡിയോസും വേഫാറൽ ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.


ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. 
ടിക്കറ്റു വില്പന ഇപ്പോഴും ട്രെൻഡിങ്ങിൽ കുതിക്കുകയാണ്. 

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top