സിപിഎമ്മിലും അനാശാസ്യ വിവാദമെന്ന് യുട്യൂബ് വീഡിയോ; കെഎം ഷാജഹാനെ എവിടെ കണ്ടാലും കൈകാര്യം ചെയ്യണമെന്ന് കടന്നല്‍ സഖാക്കള്‍

കെജെ ഷൈന്‍, വൈപ്പിന്‍ എംഎല്‍എ വിഎന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരെ സംബന്ധിച്ച് അപവാദ പ്രചരണം നടത്തിയവരെ കൈകാര്യം ചെയ്യണമെന്ന് സിപിഎം സൈബര്‍ ഇടങ്ങളില്‍ പ്രചരണം. യുട്യൂബ് വീഡിയോ ചെയ്ത കെഎം ഷാജഹാന്‍, സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീര്‍ എന്നിവരെ എവിടെ കണ്ടാലും കൈകാര്യം ചെയ്യണം എന്നാണ് ആഹ്വാനം. സിപിഎമ്മിന്റെ ഔദ്യോഗിക പേജുകളില്‍ അല്ലെങ്കിലും പാര്‍ട്ടിക്കു വേണ്ടി വീറോടെ വാദിക്കുന്നിടത്താണ് ഇത്തരം പോസ്റ്റുകളെല്ലാം.
എറണാകുളത്തെ ഒരു എംഎല്‍എയെ വനിതാ നേതാവിന്റെ വീട്ടില്‍ നിന്നും പിടികൂടി എന്ന് കെഎം ഷാജഹാന്‍ വീഡിയോ ചെയ്തിരുന്നു. ആരുടേയും പേര് പറയാതെ എന്നാല്‍ ആരൊക്കെയാണെന്ന് മനസിലാകുന്ന തരത്തിലായിരുന്നു വീഡിയോ. അതിനുശേഷമാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പരന്നതും ചര്‍ച്ചയായതും. അതുവരെ കോണ്‍ഗ്രസിന്റെ സൈബര്‍ ഇടങ്ങളില്‍ ചെറിയ രീതിയിലുള്ള ആരോപണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

വലിയ ചര്‍ച്ചയായതോടെ കെഎന്‍ ഉണ്ണികൃഷ്ണന്റേയും കെജെ ഷൈനിന്റേയും പേരുകള്‍ ഉയര്‍ന്നു കേട്ടു. പിന്നാലെ സൈബര്‍ ആക്രമണത്തിന് എതിരെ ഷൈന്‍ ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ച് രംഗത്ത് എത്തി. മുഖ്യമന്ത്രിക്കും, പോലീസ് മേധാവിക്കും, വനിതാ കമ്മീഷനും പരാതി നല്‍കി. പ്രതിപക്ഷ നേതാവിന്റെ അറിവോടെയാണ് ഈ ആക്രമണമെന്ന് ആരോപിക്കുകയും ചെയ്തു. പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ പോസ്റ്റുകള്‍ പിന്‍വലിച്ച് തുടങ്ങിയിട്ടുണ്ട്.
വ്യാജപ്രചരണമാണ് നടന്നതെങ്കില്‍ നിയമപരമായി അന്വേഷിച്ച് നടപടി എടുക്കാം എന്നിരിക്കെയാണ് കായികമായി കൈകാര്യം ചെയ്യണം എന്ന ആഹ്വാനം. സിപിഎമ്മിന് ഏറെ നാളായി അനഭിമതനാണ് കെഎം ഷാജഹാന്‍. ഒരുകാലത്ത് സിപിഎം അംഗവും വിഎസ് അച്യുതാനന്ദന്റെ അടുത്ത ആളുമായ ഷാജഹാന്‍, പാര്‍ട്ടിക്കുളളിലെ വിഭാഗീയ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് തെറിച്ചത്. അന്നുമുതല്‍ കിട്ടുന്ന അവസരങ്ങളില്‍ എല്ലാം ഷാജഹാനെ കുരുക്കാന്‍ സിപിഎം പ്രത്യേക ശ്രദ്ധപുലര്‍ത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here