റിനി ആൻ ജോർജിന് CPMലേക്ക് സ്വാഗതം; കോൺഗ്രസിനെ പ്രതിരോധത്തിലാക്കി പെൺ പ്രതിരോധ സംഗമം

കെ ജെ ഷൈനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച് നടന്ന പെൺ പ്രതിരോധ സംഗമ വേദിയിൽ വച്ച് നടി റിനി ആൻ ജോർജിനെ CPMലേക്ക് സ്വാഗതം ചെയ്ത കെ ജെ ഷൈൻ. മുൻ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്‌ത പരിപാടിയിൽ സ്ത്രീകളെ സ്മാർത്തവിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ളതെന്നും കെ ജെ ഷൈൻ വിമർശിച്ചു. ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച് പറവൂരിലാണ് സിപിഎം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

Also Read : ഉമ്മാക്കി കാട്ടി വിരട്ടണ്ട; കെ ജെ ഷൈനിന് പിന്തുണയുമായി റിനി ആൻ ജോർജ്

റിനി, താൻ വലിയ സൈബർ ആക്രമണം നേരിട്ടുവെന്നും തുറന്ന് പറഞ്ഞു. “എനിക്ക് ഒരു യുവനേതാവിൽ നിന്ന് ചില മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നു. അത് ഞാൻ തുറന്നു പറഞ്ഞു, പക്ഷേ ആ പ്രസ്‌ഥാനത്തെ ദുഃഖിപ്പിക്കേണ്ടെന്ന് കരുതി ആ നേതാവിൻ്റെ പേരു പറഞ്ഞില്ല. ആരെയും വേദനിപ്പിക്കാനോ തകർക്കാനോ ഉദ്ദേശമുണ്ടായിരുന്നില്ല. രാഷ്ട്രീയത്തിൽ കടന്നുവരുന്ന യുവ നേതാക്കൻമാർ ഇങ്ങനെയാണോ ആകേണ്ടത് എന്ന ചോദ്യമാണ് ഉന്നയിച്ചത്. രാഷ്ട്രീയത്തിൽ കടന്നുവരുന്ന നേതാക്കൻമാർ സ്ത്രീകളോട് എങ്ങനെ ധാർമികതയോടെ പെരുമാറണമെന്നും എങ്ങനെ മുന്നോട്ടു പോകണമെന്നും ഉള്ള കാര്യം മാത്രമാണ് ഞാൻ പങ്കുവച്ചത്. പക്ഷേ ഭയാനകമായ സൈബർ ആക്രമണമാണ് എനിക്ക് നേരിടേണ്ടി വന്നത്’- റിനി പറഞ്ഞു.

Also Read : റിനി ആൻ ജോർജിനെതിരെ സൈബർ ആക്രമണം; പരസ്പരം ആയുധമാക്കുന്നത് നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ

കെ ജെ ഷൈനെതിരെ വ്യാപകമായ രീതിയിൽ അപകീര്‍ത്തികരമായ പ്രചാരണം നടന്നതിന് പിന്നാലെ പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിക്കുകയാണ്. വിഷയം കോൺഗ്രസിനെതിരായ രാഷ്ട്രീയ പ്രചരണ ആയുധമാക്കുകയാണ് സിപിഎം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉൾപ്പെട്ട വിവാദങ്ങളിൽ തുറന്നുപറച്ചിലുമായി ആദ്യം രംഗത്തെത്തിയ റിനി ആൻ ജോർജിനെ ഒപ്പം കൂട്ടിക്കൊണ്ട് നടത്തുന്ന പ്രതിരോധ സമരങ്ങൾ കോൺഗ്രസിനെ വെട്ടിലാക്കുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി വളരെ അടുപ്പമുള്ള കുടുംബ പശ്ചാത്തലമാണ് റിനിയുടേത്. റിനി പരാതിപ്പെട്ട കാര്യം വിഡി സതീശൻ സമ്മതിച്ചതോടെയാണ് രാഹുലിന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം നഷ്ടപ്പെട്ടതും വിഷയം പിന്നിട് വലിയ വിവാദങ്ങളിലേക്ക് വഴിമാറിയതും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top