മുഖ്യമന്ത്രിയാകാൻ ശശി തരൂർ ഏറ്റവും യോഗ്യനെന്ന് സർവേ; എൽഡിഎഫിൽ പിണറായിയേക്കാൾ മുന്നിൽ ശൈലജ

കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽകുന്ന ഡോക്ടർ ശശി തരൂർ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ എന്ന് സ്വകാര്യ സർവേ ഫലം. 28% പേരുടെ പിന്തുണ തനിക്കുണ്ടെന്ന റിപ്പോർട്ട് ശശി തരൂർ എക്സിൽ പങ്കുവെച്ചു.

Also Read : രാഹുൽ ഗാന്ധിയെ ‘ഗുണദോഷിച്ച്’ ശശി തരൂർ; In the wake of criris, the need for bipartisanship എന്ന് ഹിന്ദു പത്രത്തിൽ ലേഖനം

‘കേരള വോട്ട് വൈബ്’ എന്ന ഏജൻസി നടത്തിയ സർവ്വേയിലാണ് ശശി തരൂർ മുഖ്യമന്ത്രിയാകണമെന്ന് 28 ശതമാനം പേർ അഭിപ്രായപ്പെട്ടത്. അതേസമയം രണ്ടു മുന്നണികളിലും പറ്റിയ നേതൃത്വത്തിൻ്റെ അഭാവം ഉണ്ടെന്ന് പലരും ചൂണ്ടിക്കാട്ടി.

Also Read: നിലപാടിലുറച്ച് ശശി തരൂർ; ‘കേന്ദ്രം നന്നായി ചെയ്താൽ പിന്തുണക്കും, ലേഖനം എഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തിൽ’

തരൂരിനെ ഉയർത്തിക്കാട്ടുമ്പോഴും മറ്റൊരു 27% പേർക്ക് യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകണമെന്ന് അഭിപ്രായം പറയാൻ കഴിയാത്ത അവസ്ഥയുണ്ട്. എൽഡിഎഫിൻ്റെ കാര്യത്തിൽ 41% പേർക്ക് ഈ അനിശ്ചിതത്വം ഉണ്ട്.

Also Read: യാസർ അരാഫത്തിനെ പലതവണ നേരിട്ട് കണ്ടിട്ടുണ്ട്, പലസ്തീനെപ്പറ്റി തന്നെ പഠിപ്പിക്കാൻ ആരും വരേണ്ടാ: ശശി തരൂർ

പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നവർ വെറും 17.5 % ആണെന്നിരിക്കെ ഇക്കാര്യത്തിൽ കെകെ ശൈലജയെ അനുകൂലിക്കുന്നവർ 24.2% പേരുണ്ട്. എൽഡിഎഫിന് തുടർഭരണം കിട്ടുമെന്ന കാര്യത്തിൽ ഉറപ്പില്ല എന്നാണ് 42% പേർ അഭിപ്രായപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top