ലീഗിനെ കൂട്ടാനുള്ള പിണറായിയുടെ നീക്കം തടഞ്ഞത് വിഎസ് എന്ന് കെഎം ഷാജഹാൻ; വിഎസിൻ്റെ വിലാപയാത്രയോട് പാർട്ടി മുഖം തിരിച്ചുവെന്നും ആരോപണം

1990ന്റെ പകുതി മുതൽ  മുസ്ലിം ലീഗിനെ എൽഡിഎഫിലേക്ക് കൊണ്ടുവരാൻ പിണറായി വിജയൻ നടത്തിയ  ശ്രമത്തെ ശക്തമായി എതിർത്തത് വിഎസ് അച്യുതാനന്ദൻ ആണെന്ന് അദ്ദേഹത്തിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെഎം ഷാജഹാൻ. ജനകീയാസൂത്രണ പരിപാടിയിൽ  ലീഗിനെ സഹകരിപ്പിച്ചുകൊണ്ട് ഇടത്തേക്ക് എത്തിക്കാനായിരുന്നു നീക്കം. അരങ്ങൊരുക്കിയത് തോമസ് ഐസക്കും എംഎ ബേബിയും ചേർന്നാണെന്നും  അദ്ദേഹം പറഞ്ഞു.

‘സോഷ്യലിസ്റ്റ് കലക്ടീവ്’ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു പരാമർശം. 1990കളിൽ കേരളത്തിന്റെ മധ്യവർഗം, രാഷ്ട്രീയത്തിൽ ഏറ്റവും വെറുത്ത നേതാവ് വിഎസ് ആയിരുന്നു. അതിന്റെ പ്രതിഫലനമായി  മാരാരിക്കുളത്ത് മത്സരിച്ച അദ്ദേഹം പരാജയപെട്ടു. പിന്നീട് കാണുന്നത് വിഎസ്സിന്റെ വല്ലാത്തൊരു ‘ട്രാൻസ്ഫോർമേഷൻ’ ആയിരുന്നു. ലോകത്ത് സമാനമായി  മറ്റൊരു നേതാവിനെ  ചൂണ്ടിക്കാണിക്കാൻ സാധിക്കില്ലെന്നും ഷാജഹാൻ പറഞ്ഞു.

വി എസ് അച്യുതാനന്ദൻ സമരം ചെയ്തപോലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമരം ചെയ്തിട്ടുണ്ടോ? അദ്ദേഹം നിരാഹാര സമരം നടത്തിയിട്ടുണ്ടോ?. ഒരുപാട് നേതാക്കൾ  മരിക്കുമ്പോൾ രക്തസാക്ഷികൾ  അമരന്മാർ എന്ന മുദ്രാവാക്യങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ വി എസ് മരിച്ചപ്പോൾ   മുദ്രവാക്യങ്ങൾ  ക്‌ളീഷേ ആയി തോന്നിയില്ല. എവിടെ ഇരകളുണ്ടോ അവിടേക്ക് പോകുന്നതായിരുന്നു വി എസ്സിന്റെ രീതി. 2006 ൽ മത്സരിക്കാൻ എത്തിയ കളങ്കിതരായ  ആന്റണി രാജുവിനോടും നീല ലോഹിത ദാസ് നാടാരോടും അത് നടക്കില്ല എന്ന തീർത്ത്  പറഞ്ഞു. വിഎസ്സിന്റെ വിലാപയാത്രയോടു സിപിഎമ്മിന്റെ ഔദ്യോഗിക വിഭാഗം വിമുഖത കാട്ടിയതായി അന്വേഷണത്തിൽ അറിയാൻ സാധിച്ചു. പക്ഷെ ജനങ്ങൾ  വഴിവക്കിൽ കാത്ത് നിന്ന് നൽകിയ പിന്തുണ വലുതായിരുന്നു എന്ന് ഷാജഹാൻ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top