അമ്മയെ കുത്തി പരിക്കേല്‍പ്പിച്ച് മകന്‍; പരിക്കേറ്റത് കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന്; ലഹരിക്ക് അടിമ

വാക്കു തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചിയില്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ച് മകന്‍. കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനാണ് മകന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. കലൂരില്‍ ഗ്രേസി നടത്തിയിരുന്ന കടയിലായിരുന്നു സംഭം. ഇന്നലെ രാത്രിയോടെ ഇവിടെ എത്തിയ മകന്‍ ഷെഫിന്‍ ജോസഫും ഗ്രേസിയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. പിന്നാലെ കത്തി ഉപയോഗിച്ച് ആക്രമിക്കുക ആയിരുന്നു. 23കാരനായ ഷെഫിന്ർ ലഹരിക്ക് അടിമയാണ്.
ഗ്രേസിക്ക് മൂന്ന് കുത്തുകളാണ് ഏറ്റത്. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ മകന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 2015-2020 കാലഘട്ടത്തില്‍ കതൃക്കടവ് ഡിവിഷനില്‍ നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു.
എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പരാതി ഇല്ല എന്ന് ഗ്രേസി ജോസഫ് മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here