നിരീശ്വരവാദികളുടെ പരിപാടിയിൽ ബോംബ് ഭീഷണി; തോക്കുമായി എത്തി യുവാവ്

കൊച്ചിയിൽ നടന്ന നിരീശ്വരവാദികളുടെ സമ്മേളനമായ ‘എസൻസ്’ലാണ് ബോംബ് ഭീഷണി ഉണ്ടായത്. പിന്നാലെ തോക്കുമായി ഒരാൾ പ്രവേശിക്കുകയും ചെയ്തു. പിന്നാലെ സമ്മേളനം നിർത്തിവയ്ക്കുകയായിരുന്നു. കൊച്ചി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് പരിപാടി നടന്നത്.
കടവന്ത്ര സ്വദേശിയായ അജീഷാണ് പരിപാടിയിൽ തോക്കുമായി എത്തിയത്. എന്നാൽ ഇയാളുടെ തോക്കിന് ലൈസൻസ് ഉണ്ടെന്നാണ് വിവരം. സിപിഎം നേതാവ് വിദ്യാധരൻ കൊലക്കേസിലെ ഒന്നാം സാക്ഷിയായതിനാൽ ജീവന് ഭീഷണിയുണ്ട്. അതിനാലാണ് തോക്കുമായി എത്തിയതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്.
ബംഗ്ലാദേശ് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ തസ്ലീമ നസ്രിൻ ഇന്ന് വൈകിട്ട് പരിപാടിയിൽ എത്താൻ ഇരിക്കവേയാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥരും ബോംബ് പരിശോധന നടത്തി. പരിപാടിക്ക് എത്തിയവരെ സ്റ്റേഡിയത്തിന് പുറത്തിറക്കിയാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കുശേഷം പരിപാടി പുനരാരംഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here