അൻസിലിന് വിഷം നൽകിയത് എനർജി ഡ്രിങ്കിൽ; കൊലപാതകം നടത്തിയത് രണ്ടുമാസത്തെ ആസൂത്രണത്തിന് ശേഷം

കൊച്ചി കോതമംഗലം അൻസിൽ കൊലപാതക കേസിൽ അദീന വിഷം കലർത്തി നൽകിയത് എനർജി ഡ്രിങ്കിൽ എന്ന് കണ്ടെത്തൽ. വീട്ടിൽ നിന്നും എനർജി ഡ്രിങ്ക് ആയ റെഡ്ബുള്ളിന്റെ ക്യാനുകൾ കണ്ടെത്തി. സ്ഥിരമായി എനർജി ഡ്രിങ്കുകൾ കുടിക്കുന്ന ആളായിരുന്നു അൻസിൽ. അത് മനസ്സിലാക്കിയായിരുന്നു അദീന കൊലപാതകം ആസൂത്രണം ചെയ്തത്.

കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. അൻസിലിനെ കൊല്ലാൻ ഉപയോഗിച്ചത് കീടനാശിനിയാണെന്ന് അദീന നേരത്തെ തന്നെ സമ്മതിച്ചിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ റെഡ്ബുള്ളിന്റെ ക്യാനുകളും കൂടാതെ മറ്റ് നിർണായ തെളിവുകളും കണ്ടെത്തി.

രണ്ടുമാസത്തോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് പ്രതി കൊലപാതകം നടത്തിയത്. പലതവണ അൻസിലിനോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അൻസിൽ അതിന് തയ്യാറായിരുന്നില്ല. കൂടാതെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഒരു സുഹൃത്ത് വഴി ആസൂത്രിതമായാണ് പ്രതി അൻസലിനെ വീട്ടിലെത്തിച്ചത്. വീട്ടിലെ തെളിവുകൾ എല്ലാം നശിപ്പിച്ചതും പ്രതി ഒറ്റയ്ക്കായിരുന്നു. മറ്റൊരു യുവാവുമായുള്ള ബന്ധവും സാമ്പത്തിക പ്രശ്നങ്ങളുമാണ് അൻസിലിനെ കൊല്ലാൻ കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് നിരവധി യുവാക്കളുമായി ബന്ധം ഉണ്ടെന്നാണ് ബന്ധുക്കളുടെ അഭിപ്രായം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top