കൊച്ചി മേയര്‍ കാര്യത്തില്‍ സമവായമില്ല; കോണ്‍ഗ്രസിൽ ചേരി തിരിഞ്ഞ് പോര്; കെപിസിസി തീരുമാനം നിർണായകം

മിന്നും വിജയം നേടിയിട്ടും കൊച്ചി കോര്‍പ്പറേഷനില്‍ മേയര്‍ ആരാകും എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്. വനിതാ സംവരണമുള്ള മേയര്‍ സ്ഥാനത്തേക്ക് മൂന്നുപേര്‍ക്കായി ചേരി തിരിഞ്ഞ് തര്‍ക്കം നടക്കുകയാണ്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് വി.കെ.മിനിമോള്‍, ഷൈനി മാത്യു എന്നിവരുടെ പേരുകളിലാണ് തര്‍ക്കങ്ങള്‍ നടക്കുന്നത്.
കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗം പേരുടേയും പിന്തുണ വി.കെ.മിനിമോള്‍, ഷൈനി മാത്യു എന്നിവര്‍ക്കാണ്. എന്നാല്‍ പാര്‍ട്ടിയില്‍ പിന്തുണ ദീപ്തിക്കുമാണ്. ഇന്നലെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, മുതിര്‍ന്ന നേതാവ് എന്‍ വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെട്ട കോര്‍ കമ്മിറ്റി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ സമവായം ഇപ്പോഴും അകലെയാണ്.
ജില്ലയില്‍ തീരുമാനം ഉണ്ടാകാതെ വന്നാല്‍ തീരുമാനം കെപിസിസി പ്രഖ്യാപിച്ചേക്കും. തര്‍ക്കമുണ്ടായാല്‍ പാര്‍ട്ടിയിലെ സീനിയോരിറ്റി പരിഗണിക്കണം എന്നാണ് കെപിസിസി നല്‍കിയിരിക്കുന്ന സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടാല്‍ അത് ദീപ്തിക്ക് സാധ്യത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ മേയര്‍ സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിട്ട് കൊച്ചിയില്‍ തന്നെ സമവായം ഉണ്ടാക്കാനാണ ശ്രമം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here