കപ്പലപകടത്തിൽ സർക്കാർ ചോദിച്ചതിൻ്റെ പത്തിലൊന്ന് മാത്രം നഷ്ടപരിഹാരം; നാണക്കേടായി ഹൈക്കോടതി ഉത്തരവ്

കൊച്ചി തീരത്ത് എംഎസ്സി എല്‍സ-3 കപ്പല്‍ അപകടത്തില്‍ 1200.62 കോടിയുടെ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്നുള്ള പരിസ്ഥിതിനാശത്തിനാണ് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയോട് ഉത്തരവിട്ടിരിക്കുന്നത്. 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തത്.

കപ്പലില്‍ നിന്ന് വ്യാപകമായ എണ്ണ ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. കൂടാതെ കണ്ടെയ്‌നറുകളിലെ രാസ വസ്തുക്കളും സമുദ്രത്തില്‍ കലര്‍ന്നു. ഇതുമൂലം പരിസ്ഥിതിക്ക് വലിയ ദോഷമാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് എം.എ. അബ്ദുല്‍ ഹക്കീമിന്റെ ഉത്തരവിട്ടു. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട ഉയര്‍ന്ന നഷ്ടപരിഹാരം എന്ന ആവശ്യം കോടതി തള്ളി.

സര്‍ക്കാര്‍ ആവശ്യപ്പെട്ട 9531 കോടി എന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് കപ്പല്‍ കമ്പനി വാദിച്ചു. അപകടം നടന്നത് സംസ്ഥാന സമുദ്രാതിര്‍ത്തിയില്‍നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെയായതിനാല്‍ അഡ്മിറാലിറ്റി സ്യൂട്ട് നല്‍കാന്‍ അധികാരമില്ലെന്നും കമ്പനി നിലപാട് എടുത്തു. എന്നാല്‍ ഈ വാദം കോടതി സ്വീകരിച്ചില്ല. മേയ് 24-നാണ് കൊച്ചി തീരത്തിന് സമീപം ലൈബീരിയന്‍ ചരക്കുകപ്പലായ എംഎസ്സി എല്‍സ-3 കപ്പല്‍ മുങ്ങിയത്. വിഴിഞ്ഞംനിന്ന് പുറപ്പെട്ട കപ്പല്‍ കൊച്ചി തീരത്ത് വച്ച് ചരിയുകയായിരുന്നു. ് നിവര്‍ത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top