യുവതിയെ കടന്നുപിടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍; വിളിച്ചുവരുത്തിയത് പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ എന്ന് പറഞ്ഞ്

എറണാകുളം പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സി.പി.ഒ വിജേഷിനെതിരെ യുവതിയുടെ ഗുരുതര പരാതി. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി എത്തിയ യുവതിയെ പോലീസ് ഉദ്യോഗസ്ഥന്‍ കടന്നുപിടിച്ച എന്നാണ് പരാതി നല്‍കിയിരിക്കുന്നത്. വിജേഷിനെതിരെ കൊച്ചി സിറ്റി ഹാര്‍ബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് സേനയ്ക്കാകെ നാണക്കേടാകുന്ന പ്രവര്‍ത്തിയാണ് ഉദ്യാഗസ്ഥനില്‍ നിന്നുണ്ടായിരിക്കുന്നത്.

യുവതി പാസ്‌പോര്‍ട്ടിനായി അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ നടപടിക്രമത്തിന്റെ ഭാഗമായാണ് പോലീസ് ഉദ്യോഗസ്ഥന്‍ ആദ്യം ബന്ധപ്പെട്ടത്. തുടര്‍ന്ന് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി നേരിട്ട് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു വാക്ക്വേയിലേക്കാണ് യുവതിയോട് എത്താന്‍ ഉദ്യോഗസ്ഥന് വിളിച്ചുവരുത്തിയത്. അവിടെ എത്തിയ ഉടന്‍ കടന്നുപിടിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി.

ഹാര്‍ബര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായതിലാണ് സംഭവം നടന്നത്. ഉദ്യോഗസ്ഥന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഉടന്‍ കടക്കും എന്നാണ് പോലീസ് നല്‍കുന്ന വിവരം. സി.പി.ഒ വിജേഷിനെതിരെ വകുപ്പുതല നടപടികളും ഉടന്‍ ഉണ്ടാകും. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകളാണ് വിജീഷിനെതിരെ ചുമത്തിയിട്ടുള്ളത്. നേരത്തേയും സമാന പരാതി വിജീഷിന് എതിരെ ഉയര്‍ന്നിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top