ഔട്ടർ ബണ്ടിന് സിആർഇസെഡ് അനുമതി നൽകി; നിർമാണം തുടങ്ങാതെ ജിഡ; ദുരിതമൊഴിയാതെ താന്തോണി തുരുത്തുക്കാർ

ഹൈക്കോടതിയിൽ നിന്ന് കേവലം ഒരു കിലോമീറ്റർ അകലെ വികസനം പൂജ്യത്തിൽ നിൽക്കുന്ന ഒരിടം ഉണ്ട് കൊച്ചിയിൽ. വഴിയില്ല, പാലമില്ല, സ്കൂൾ ഇല്ല, അടിയന്തര ചികിത്സയ്ക്കൊരു പ്രാഥമിക ആരോഗ്യകേന്ദ്രം പോലുമില്ല. വേലിയേറ്റം വിഴുങ്ങുന്ന താന്തോണി തുരുത്തിനാണ് ഇത്തരമൊരു ദുരവസ്ഥ. മറൈൻ ഡ്രൈവിൽ നിന്ന് ഒരു വിളിപ്പാടകലെ അകലെ സ്ഥിതി ചെയ്യുന്ന താന്തോണി തുരുത്ത് 64 കുടുംബങ്ങളുടെ ആവാസ കേന്ദ്രമാണ്. നഗരത്തോട് അടുത്താണെങ്കിലും കായലിലെ ഈ 110 ഏക്കർ ഭൂമി വികസനത്തിൻ്റെ കാര്യത്തിൽ വേറിട്ട് നിൽക്കുന്നു. എല്ലാവരും വാഗ്ദാനങ്ങൾ നൽകും. ഇന്ന്.. നാളെ ..എന്നിങ്ങനെ …. എന്നാൽ ഇന്നും നടക്കില്ല നാളെയും നടക്കില്ല.

Also Read : വിവാഹം കഴിക്കണമെങ്കിൽ മതം മാറണം; കാമുകന്റെ വീട്ടിൽ പൂട്ടിയിട്ട് മർദ്ദനം; വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ

മാസത്തിൽ രണ്ടു തവണയെങ്കിലും വീടുകളിൽ ഉപ്പുവെള്ളം കയറുന്ന ഇവിടെ അതൊഴിവാക്കാൻ ഔട്ടർ ബണ്ട് നിർമാണമാണ് ഏറ്റവും അടിയന്തര ആവശ്യം. അതിനായി നടത്തിയ സമരങ്ങൾ ഏറെയാണ്. 5 മീറ്റർ ഔട്ടർ ബണ്ട് വേണമെന്നാണ് ആവശ്യം. ഡിസംബറിൽ നടത്തിയ സമരത്തിന്റെ ഭാഗമായിമൂന്നര മീറ്ററായി സിആർസെഡ് അനുമതി നൽകിയതാണ്. ബണ്ടിന്റെ നിർമ്മാണം മെയ് മാസത്തിൽ ആരംഭിക്കുമെന്ന് ഗോശ്രീ ഡെവലപ്പ്മെന്റ് അതോറിറ്റി ഉറപ്പ് പറഞ്ഞെങ്കിലും ഇതുവരെയും ആരംഭിച്ചിട്ടില്ല. ഉപ്പുവെള്ളം കയറിയാൽ വീട്ടുസാധനങ്ങളും വീട്ടുപകരണങ്ങളും നശിക്കും. ഉപ്പു കാരണം വീടുകളുടെ ഭിത്തികൾ വിണ്ടുകീറുന്നതും പതിവാണ്.

Also Read : റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ്; ബലാൽസംഗക്കേസിൽ പ്രതിയായതോടെ മുങ്ങി

പാലം വേണമെന്ന തുരുത്തുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. താന്തോണി തുരുത്തുകാർ ഇന്നലകളിലെ പോലെ തോണി തുഴഞ്ഞും യാത്ര ബോട്ടിൽ കയറിയും മുന്നോട് നീങ്ങുകയാണ്. മെട്രോ നഗരത്തിൽ നിന്നും അര കിലോമീറ്ററോളം അകലെ യാത്രാസൗകര്യം ഇല്ലാതെ നട്ടം തിരിയുകയാണ് ഈ 64 കുടുംബങ്ങൾ. പച്ചാളത്ത് നിന്നുള്ള വെള്ളത്തിന്റെ പമ്പിങ് കുറഞ്ഞതോടെ നിലവിൽ കടുത്ത കുടിവെള്ള ക്ഷമാവവും ഇവർ നേരിടുന്നുണ്ട്. ഇവിടുത്തെ ചെറുപ്പക്കാർക്ക് വിവാഹം പോലും നടക്കാത്ത സ്ഥിതിയാണ്.

വികസനത്തിൽ നിന്ന് വികസനത്തിലേക്ക് കുതിക്കുന്ന കൊച്ചി നഗരത്തിന് തൊട്ടുചേർന്നെങ്കിലും അടിസ്ഥാന സൗകര്യം ഇത്രയില്ലാത്ത ഏക പ്രദേശം താന്തോണി തുരുതാണെന്ന് പറയേണ്ടി വരും. റോഡ് ഗതാഗതം സാധ്യമാക്കാൻ പാലമെന്ന സ്വപ്ന വാഗ്ദാനം രാഷ്ട്രീയക്കാർ നൽകിയെങ്കിലും അതും എങ്ങുമെത്തിയില്ല. പൊള്ളയായ വാഗ്ദാനങ്ങൾ ആണെന്ന് എന്നറിയാമെങ്കിലും താന്തോണി തുരുത്തുകാർ ഇപ്പോളും പ്രതീക്ഷയിലാണ്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ 64 വീടുകളും, നഗരത്തിലേക്ക് കടക്കാനായി കാലപ്പഴക്കം ചെന്ന സർക്കാർ ബോട്ടും മാത്രമാണ് നിലവിൽ ഇവർക്കുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top