സ്റ്റേഷനിലെ പിറന്നാൾ വേറിട്ട അനുഭവമായി; സിഐക്ക് സ്ഥലംമാറ്റം

കൊടുവള്ളി സിഐ കെ പി അഭിലാഷിന് സ്ഥലം മാറ്റം. ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ മാസം അഭിലാഷിന്റെ ജന്മദിനം കോൺഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷനിൽ ആഘോഷിച്ചത് വിവാദമായിരുന്നു. അതിനു പിന്നാലെയാണ് നടപടി. യൂത്ത് കോൺഗ്രസ്സും, എംഎസ്എഫ് പ്രവർത്തകരും സ്റ്റേഷനകത്ത് ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ആഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു. ‘ഹാപ്പി ബർത്ത് ഡേ ബോസ്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തുവിട്ടത്. മെയ് 30നായിരുന്നു ഇത്. ഇതോടെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും സംഭവത്തില്‍ ചട്ടലംഘനം നടന്നതായി കണ്ടെത്തുകയും ചെയ്തു. ഇതിനെ തുടർന്നാണ് സ്ഥലമാറ്റം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here