ദുരൂഹത മാറാതെ കോയിപ്രത്തെ സൈക്കോ ആക്രമണം; ഹണിട്രാപ്പല്ല അവിഹിതമെന്ന് സംശയം

കോയിപ്രത്ത് യുവാക്കളെ മാരകമായി ഉപദ്രവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിന്റെ ലക്ഷ്യം ഹണി ട്രാപ്പ് അല്ലെന്നും അവിഹിതത്തെ തുടർന്നുണ്ടായ പ്രതികാരം ആണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഭാര്യ രശ്മിക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ ജയേഷ് ഹണിട്രാപ്പ് മോഡലിൽ ഭാര്യയെ കൊണ്ട് യുവാക്കളെ വിളിച്ചുവരുത്തി സ്റ്റേപ്ലർ പിന്നുകൾ ജനനേന്ദ്രിയത്തിൽ അടിച്ചും പ്ലേയറു കൊണ്ട് നഖം പിഴുതെടുത്തും അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
Also Read : ലൈംഗിക ബന്ധം അഭിനയിക്കാൻ നിർദേശം; ഇരയുടെ ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകൾ; യുവദമ്പതികള്‍ സൈക്കോ
ക്രൂരമായ ആക്രമണങ്ങൾ നടത്തിയ പ്രതികൾ പോലീസിനോട് സഹകരിക്കുന്നില്ല. കുറ്റകൃത്യത്തിനുള്ള യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. മര്‍ദനമേറ്റവരില്‍ ആലപ്പുഴ സ്വദേശിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ജയേഷിനൊപ്പം മുന്‍പ് ബംഗളൂരുവില്‍ ജോലി ചെയ്തവരാണ് ആലപ്പുഴ സ്വദേശിയായ യുവാവും അയാളുടെ ബന്ധുവായ റാന്നി സ്വദേശിയും.
Also Read : അച്ഛന്‍,അമ്മാവന്‍, നാട്ടുകാരന്‍; പതിനാറുകാരി ഇരയായത് ക്രൂരമായ ലൈംഗിക ചൂഷണത്തിന്; അറസ്റ്റ്
ഇവരും രശ്മിയുമായുള്ള ചാറ്റ് ജയേഷ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പ്രശ്ങ്ങളുടെ തുടക്കം. ജയേഷ് ചോദ്യം ചെയ്തതോടെ രശ്മി ഇക്കാര്യങ്ങളെല്ലാം ഏറ്റുപറഞ്ഞു. തുടര്‍ന്ന് രണ്ട് യുവാക്കളോടും പ്രതികാരം ചെയ്യാന്‍ ജയേഷ് തീരുമാനിച്ചു. സെപ്റ്റംബര്‍ ഒന്നാം തീയതി ആലപ്പുഴ സ്വദേശിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ തള്ളി. തിരുവോണ ദിവസം റാന്നി സ്വദേശിയായ യുവാവിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായ രീതിയില്‍ മര്‍ദിച്ചു എന്നും പൊലീസ് പറഞ്ഞു. കൂടുതൽ പേര്‍ ദമ്പതികളുടെ ക്രൂരമര്‍ദനത്തിനിരായെന്നും സംശയിക്കപ്പെടുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here