ഭർത്താവിൻ്റെ വൃക്ക വിറ്റ പണവുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; അവയവദാനത്തിന് നിർബന്ധിച്ചത് മകളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമെന്ന പേരിൽ

ഭർത്താവിൻ്റെ വൃക്ക വിറ്റ പണവുമായി യുവതി ആൺസുഹൃത്തിനൊപ്പം ഒളിച്ചോടി. പശ്ചിമ ബംഗാളിലെ ഹൗറ സ്വദേശിയായ സ്ത്രീയാണ് കുടംബത്തെ കബളിപ്പിച്ച് ആൺ സുഹൃത്തിനൊപ്പം കടന്നുകളഞ്ഞത്. പത്ത് വയസുള്ള മകളുടെ വിവാഹത്തിനുമായി പണം സ്വരൂപിക്കാനെന്ന വ്യാജേന ഭർത്താവിൻ്റെ കിഡ്നി വിൽക്കാൻ യുവതി നിർബന്ധിതനാക്കുകയായിരുന്നു.
ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിൽ പത്ത് ലക്ഷം രൂപയ്ക്കാണ് വൃക്ക വിറ്റത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് അനുയോജ്യനായ ആളെ കണ്ടെത്തി ശസ്ത്രക്രിയ നടത്തിയത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ബാരക്‌പൂർ സ്വദേശിച്ചി യുവാവിൻ്റെ ഒപ്പമാണ് ഇപ്പോൾ യുവതിയുടെ താമസം.
പത്ത് വയസുള്ള മകളെയും കൂട്ടി ബരാക്പൂരിലുള്ള വീട്ടിൽ ഭർത്താവ് എത്തിയെങ്കിലും ഇരുവരെയും കാണാൻ പോലും യുവതി തയ്യാറായില്ല. വിവാഹമോചനത്തിനുള്ള നോട്ടീസ് ഉടൻ അയക്കുമെന്നായിരുന്നു പ്രതികരണം. ഇനിയുള്ള കാലം കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും അറിയിക്കുകയായിരുന്നു.
അതേസമയം രാജ്യത്ത് അവയവ വില്‍പന 1994 മുതല്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ അനധികൃത മാര്‍ഗങ്ങളിലൂടെ ഇന്ത്യയില്‍ ഇപ്പോഴും ഇത്തരം അവയവ കച്ചവടങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാര്യയുടെ വിശ്വാസവഞ്ചനയില്‍ തകര്‍ന്ന ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here