ആഢംബര ഹോട്ടലിൽ യുവതിക്ക് നേരെ പീഡന ശ്രമം; ആക്രമിച്ചത് കൂട്ടബലാത്സംഗക്കേസിലെ പ്രതി

കൊൽക്കത്തയിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ നൈറ്റ് ക്ലബ്ബിൽ വെച്ചാണ് യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്തത്. പാർക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗക്കേസിലെ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഹോട്ടലിലെ ഹയാത്ത് റീജൻസിക്ക് ഉള്ളിലെ നൈറ്റ് ക്ലബ്ബിലാണ് സംഭവം നടന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച രാത്രി വൈകി യുവതി തൻ്റെ ഭർത്താവ്, സഹോദരൻ, സുഹൃത്തുക്കൾ എന്നിവരുമായി ക്ലബ്ബിൽ പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു സംഘം ആളുകൾ ഇവരുമായി തർക്കത്തിൽ ഏർപ്പെട്ടത്. പിന്നീട് അത് ശാരീരിക ആക്രമണമായി മാറുകയായിരുന്നു. യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും, ഇത് തടയാൻ ശ്രമിച്ച സഹോദരനെ കുപ്പികൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു എന്നാണ് പരാതി.

നാസിർ ഖാൻ, ജുനൈദ് ഖാൻ കൂടാതെ അവരുടെ കൂട്ടാളികളുമാണ് പ്രധാന പ്രതികൾ. ബിധാൻനഗർ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതി ലഭിച്ച ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

2012ലാണ് നാടിനെ നടുക്കിയ പാർക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗം നടന്നത്. ഓടുന്ന കാറിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയുകയായിരുന്നു., തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തേക്കു തള്ളി ഏകദേശം രണ്ട് കിലോമീറ്റർ വലിച്ചെറിഞ്ഞു. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ 5 പേരിൽ നാസിർ ഖാനും ഉണ്ടായിരുന്നു. 2013ൽ ശിക്ഷിക്കപ്പെടുകയും പിന്നീട് 2020ൽ നല്ലനടപ്പിന് കാലാവധി തീരുന്നതിനു മുമ്പേ തന്നെ പുറത്തിറങ്ങുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top