ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു; യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് പ്രതി

കൊല്ലത്ത് ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു. കൊല്ലം പൊരീക്കൽ ജയന്തി നഗർ സ്വദേശിയായ 35 വയസ്സുള്ള ഗോകുൽ ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. ജയന്തി നഗർ സ്വദേശിയായ അരുണാണ് പ്രതിയെന്നാണ് വിവരം. ഇവർ രണ്ടുപേരും കഞ്ചാവ് വില്പന സംഘത്തിലെ പ്രധാന കണ്ണികൾ ആണെന്നാണ് പൊലീസ് പറയുന്നത്
വീടുകളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം നടന്നത്. അലർച്ച കേട്ട് പുറത്തെത്തിയ നാട്ടുകാരാണ് ഗോകുലിനെ അവശനിലയിൽ കണ്ടത്. തന്നെ ആശുപത്രിയിൽ എത്തിക്കാൻ ഗോകുൽ വാവിട്ട് കരയുകയായിരുന്നു. നാട്ടുകാരും പ്രതിയായ അരുണും ചേർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. അതിനുശേഷം ഇയാൾ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here