ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നുപേരുടെ മരണം; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം കൊട്ടാരക്കരയിൽ ഇന്ന് പുലർച്ചയാണ് അർച്ചന എന്ന യുവതി 80 അടി താഴ്ചയുള്ള കിണറ്റിൽ ചാടിയത്. യുവതിയെ രക്ഷിക്കാൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേരാണ് മരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് 36 കാരനായ സോണി എസ് കുമാർ ആണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ. കൂടാതെ യുവതിയുടെ ആൺ സുഹൃത്തായ 22 വയസ്സുള്ള ശിവ കൃഷ്ണനും സംഭവസ്ഥലത്ത് വച്ച് മരിച്ചിരുന്നു.
ഈ സംഭവത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അർച്ചനയുടെ മൊബൈൽ പരിശോധിച്ചതിൽ ആണ് കൂടുതൽ തെളിവുകൾ ലഭിച്ചത്. അർച്ചനയുടെ സുഹൃത്തായ ശിവ കൃഷ്ണൻ മദ്യത്തിന് അടിമയായിരുന്നു എന്നാണ് വിവരം. സ്ഥിരമായി വീട്ടിൽ മദ്യപിച്ച് എത്തി അർച്ചനയുമായി വഴക്കുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. സംഭവ ദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. തുടർന്ന് മർദ്ദനമേറ്റ അർച്ചന കിണറ്റിൽ ചാടുകയായിരുന്നു എന്നാണ് വിവരം. മർദ്ദനമേറ്റത്തിന്റെ ദൃശ്യങ്ങൾ അർച്ചന തന്റെ ഫോണിൽ പകർത്തിയിരുന്നു.
അർച്ചന കിണറ്റിൽ ചാടിയ വിവരം ശിവ കൃഷ്ണനാണ് ഫയർഫോഴ്സിനെ വിളിച്ച് അറിയിച്ചത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ അർച്ചനയ്ക്ക് ജീവൻ ഉണ്ടായിരുന്നു. തുടർന്ന് സോണി വടം ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി. ഉടൻതന്നെ ശിവ കൃഷ്ണൻ മൊബൈലിന്റെ ടോർച്ച് ഉപയോഗിച്ച് കിണറ്റിലേക്ക് അടിച്ചു. ആ സമയമാണ് കൈവരിയിടിഞ്ഞ് അവരുടെ മേൽ വീണത്. കൈവരിയിൽ ചേർന്ന് നിന്ന് ശിവകൃഷ്ണനും കിണറ്റിലേക്ക് വീണു. തുടർന്നാണ് സംഭവ സ്ഥലത്ത് വച്ച് തന്നെ മൂന്ന് പേരും മരിച്ചത്. കൈവാരി ഇടിയാൻ സാധ്യതയുണ്ടെന്നും അവിടെനിന്ന് മാറാൻ നാട്ടുകാർ ഉൾപ്പെടെയുള്ളവർ പറഞ്ഞെങ്കിലും ശിവ കൃഷ്ണൻ തയ്യാറായില്ല എന്നാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here